ന്യൂഡൽഹി: സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രമാണ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന് മാര്‍ക്കറ്റില്‍ നിന്ന് ഉള്ളി വാങ്ങുന്നത്. മഹാരാഷ്ട്ര കോൺഗ്രസ് സേവാദളിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡലിൽ ആണ് ഈ ചിത്രം പുറത്തുവിട്ടത്. ഇതിന് പിന്നാലെ നിർമ്മല സീതാരാമനെതിരെ ട്രോളുകൾ ഉണ്ടായി. 2019 ല്‍ അവര്‍ പറഞ്ഞ വാക്കുകളാണ് ചിത്രത്തോടൊപ്പം പരിഹാസരൂപേണ പ്രചരിപ്പിക്കപ്പെട്ടത്.
താന്‍ ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കാറില്ലെന്നാണ് അവര്‍ അന്ന് പറഞ്ഞത്. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടു. വൈറലായത് ഈ ഫോട്ടോ എഡിറ്റ് ചെയ്തതാണെന്നും സീതാരാമന് ചെന്നൈയില്‍ നിന്ന് ഉള്ളി വാങ്ങിയിട്ടില്ലെന്നും പുതിയ റിപ്പോർട്ട്. നിർമ്മല സീതാരാമന്റെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ നിന്നാണ് ഇവരുടെ വൈറൽ ആയ ഫോട്ടോ എടുത്തത്. ഫോട്ടോയിൽ പിന്നീട് ഫോട്ടോഷോപ്പ് വഴി ചേർക്കുകയായിരുന്നു.
ചെന്നൈയില്‍ പച്ചക്കറികള്‍ വാങ്ങുന്നതിന്റെ നിരവധി ചിത്രങ്ങളും വീഡിയോയും ധനമന്ത്രിയുടെ ഓഫീസ് പങ്കുവച്ചിരുന്നു. എന്നാല്‍, അതില്‍ ഒരു ഫോട്ടോയിലും ധനമന്ത്രി ഉള്ളി വാങ്ങുന്നത് കാണാന്‍ കഴിഞ്ഞില്ല. സീതാരാമന് ഉള്ളി വാങ്ങിയെന്ന കോണ്‍ഗ്രസിന്റെ ട്വീറ്റ് തെറ്റാണെന്ന് ഇതോടെ വ്യക്തമായി. വ്യാജ ചിത്രം പ്രചരിപ്പിച്ചതിൽ കോൺഗ്രസിനെതിരെ വിമർശനം ശക്തമാകുന്നു.
Post Your Comments