
ബംഗളൂരു: ഇനി ചൂട് ഇഡ്ഡലിയും വടയും ലഭിക്കും എടിഎമ്മിലൂടെ. ബംഗളൂരുവിലെ പ്രധാന മെട്രോ സ്റ്റേഷനുകളിലാണ് ഇഡലി വെൻഡിങ് മെഷീനുകൾ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ദിവസം മുഴുവൻ ചൂടോടെ ഇഡലിയും വടയും ചമ്മന്തിയുമൊക്കെ ഇവിടെ നിന്നും ലഭിക്കും. സ്റ്റാർട്ട് അപ്പ് കമ്പനിയായ ഫ്രെഷോട്ട് റോബട്ടിക്‌സ് ആണ് ഇഡ്ഡലി എടിഎമ്മുകൾ ബംഗളൂരുവിലെ പ്രധാന മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
Read Also: എകെജി സെന്റർ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവുൾപ്പെടെ രണ്ടു പേരെ കൂടി പ്രതി ചേർത്തു
ഇഡ്ഡലി വെൻഡിങ് മെഷീനിലെ ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് ഇഷ്ടമുളള ഭക്ഷണം തെരഞ്ഞെടുക്കാം. ഓൺലൈനായി പണം അടക്കുന്നതോടെ വിഭവം പാകം ചെയ്യാൻ ആരംഭിക്കും. മിനിട്ടുകളിൽ തെരഞ്ഞെടുത്ത ഭക്ഷണം പാക്ക് ചെയ്ത് കയ്യിലെത്തും.
ഇഡലി, വട, പൊടി ഇഡ്ഡലി തുടങ്ങിയവയാണ് മെനുവിലുള്ളത്. പത്ത് മിനിറ്റിൽ 70 ൽ അധികം ഇഡ്ഡലി പാകം ചെയ്യാനാവുന്ന തരത്തിലാണ് മെഷീൻ ഡിസൈൻ ചെയ്തിട്ടുള്ളത്. സംരംഭകരായ സുരേഷ് ചന്ദ്രശേഖരൻ, ഷാരൻ ഹിരേമത്ത് തുടങ്ങിയവരാണ് സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.
Read Also: ആ വൈറൽ ചിത്രം ഫോട്ടോഷോപ്പ് ചെയ്തത്, നിർമ്മല സീതാരാമനെതിരെ നടന്ന വ്യാജ പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ്
Post Your Comments