Latest NewsKeralaNews

മുട്ടത്തറയിൽ 500 മത്സ്യത്തൊഴിലാളികൾക്ക് വീടൊരുങ്ങും: 8 ഏക്കർ ഭൂമി കൈമാറി സർക്കാർ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് ഫ്‌ളാറ്റ് നിർമ്മിക്കാൻ മുട്ടത്തറയിൽ എട്ട് ഏക്കർ സ്ഥലമായി. ക്ഷീരവികസനവകുപ്പിന്റെ ഉടമസ്ഥതയിലായിരുന്ന സ്ഥലമാണ് ഫിഷറീസ് വകുപ്പിന് കൈമാറിയത്. സെപ്തംബർ 20 ലെ ലാൻഡ് റവന്യു കമ്മീഷണറുടെ ശുപാർശ കൂടി പരിഗണിച്ചാണ് എൽഡിഎഫ് സർക്കാരിന്റെ നടപടി. പുനർഗേഹം പദ്ധതിയിലൂടെ ഫ്‌ളാറ്റുകൾ നിർമ്മിക്കും. ഏകദേശം അഞ്ഞൂറോളം കുടുംബങ്ങൾക്കാണ് വീടൊരുങ്ങുക.

Read Also: കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ സഞ്ചരിക്കുന്ന വാഹനത്തിൽ അനുമതിയില്ലാതെ പരസ്യം പതിച്ചു: ഉടമയോട് വിശദീകരണം തേടി എംവിഡി

രണ്ട് ബെഡ് റൂം, ഹാൾ, കിച്ചൺ എന്നിവയുണ്ടാകും. മുട്ടത്തറയിൽ ഫ്‌ളാറ്റ് നിർമ്മിക്കുമെന്ന് തീരശോഷണവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് എൽഡിഎഫ് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മന്ത്രിസഭ ഉപസമിതി നടത്തിയ ചർച്ചയിലാണ് ഭൂമി കൈമാറാൻ തീരുമാനമായത്. കൈമാറ്റം വേഗത്തിലാക്കാനും സർക്കാർ നടപടി സ്വീകരിച്ചിരുന്നു. തദ്ദേശ, ഫിഷറീസ്, റവന്യു, ക്ഷീരവികസനം, ഗതാഗത, തുറമുഖമന്ത്രിമാരാണ് ഉപസമിതിയിലുള്ളത്.

വിഴിഞ്ഞം സമരസമിതിയുടെ ഏഴിൽ ആറ് ആവശ്യത്തിലും സർക്കാർ അനുകൂലമായാണ് പ്രതികരിച്ചത്. തുറമുഖ നിർമ്മാണം നിർത്തണമെന്ന ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്ന് മാത്രമാണ് സർക്കാർ അറിയിച്ചിരുന്നത്. ക്യാമ്പിൽ കഴിയുന്നവർക്ക് വാടക വീട്ടിലേക്ക് മാറുന്നതിന് മാസം 5500 രൂപയും അനുവദിച്ചിരുന്നു. മണ്ണെണ്ണ സബ്സിഡിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. ബോട്ടുകൾ മറ്റ് എൻജിനുകളിലേക്ക് മാറ്റുന്നതിന് സഹായം ലഭ്യമാക്കുന്നതും ഫിഷറീസ് വകുപ്പ് പരിഗണിക്കുന്നുണ്ട്. തീരശോഷണം പഠിക്കാൻ സർക്കാർ കഴിഞ്ഞ ദിവസം വിദഗ്ധ സമിതിയെയും നിയമിച്ചിരുന്നു. മുതലപ്പൊഴി ഹാർബർ നിർമ്മാണത്തിൽ അപാകതയുണ്ടെങ്കിൽ പരിഹരിക്കാനും കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് തൊഴിൽ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികൾക്ക് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണ്.

Read Also: കണ്ണൂരില്‍ എട്ടുപേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു : നായ ചത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button