KollamKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വ് ന​ല്‍​കാ​ത്ത​തി​ന് വ​യോ​ധി​ക​യ്ക്ക് നേരെ അ​ഞ്ചം​ഗ സം​ഘത്തിന്റെ ആക്രമണം

ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യു​ടെ ഇ​ട​നി​ല​ക്കാ​രി ക​രു​കോ​ൺ സ്വ​ദേ​ശി കു​ൽ​സും ബീ​വി​യെ​യാ​ണ് അ​ഞ്ചം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്

കൊ​ല്ലം: ക​ഞ്ചാ​വ് ന​ല്‍​കാ​ത്ത​തി​ന് വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യു​ടെ ഇ​ട​നി​ല​ക്കാ​രി ക​രു​കോ​ൺ സ്വ​ദേ​ശി കു​ൽ​സും ബീ​വി​യെ​യാ​ണ് അ​ഞ്ചം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലുപേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ണ്ണ​പ്പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ ബി​ബി​ന്‍, സു​ബി​ന്‍, മ​ണ​ക്കോ​ട് സ്വ​ദേ​ശി അ​നു, മ​ണ്ണൂ​ര്‍ സ്വ​ദേ​ശി പ്ര​സാ​ദ് എ​ന്നി​വ​രെ​യാ​ണ് അ​ഞ്ച​ല്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : മദ്രസ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: മുസ്ലീം പുരോഹിതൻ അറസ്റ്റിൽ

കൊ​ല്ലം അ​ഞ്ച​ലി​ലാ​ണ് സം​ഭ​വം. മു​ഖ്യ​പ്ര​തി ശ്രീ​ജി​ത്ത് രാ​ജ് ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും പൊലീ​സ് അ​റി​യി​ച്ചു.

പണത്തെ ചൊല്ലിയുള്ള തർക്കമാ​ണ് കു​ൽ​സും ബാ​വി ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് ന​ൽ​കാ​തി​രു​ന്ന​ത്. ഇ​തോ​ടെ അ​ക്ര​മാ​സ​ക്ത​രാ​യ സം​ഘം വീ​ട് അ​ടി​ച്ചു ത​ക​ർ​ത്തു. പി​ന്നാ​ലെ ഇ​വ​രെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആക്രമണത്തിൽ പരിക്കേറ്റ കു​ൽ​സും ബീ​വി ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button