ഇസ്ലാമബാദ്: പാകിസ്താനിലെ ബലൂചിസ്താനിൽ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസിനെ വെടിവെച്ചുകൊന്നു. മുഹമ്മദ് നൂർ മസ്കൻസായ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഖരാൻ ഏരിയയിലായിരുന്നു സംഭവം.
ഇശാ നമസ്കാരത്തിനുശേഷം മസ്ജിദിൽനിന്ന് മടങ്ങുമ്പോൾ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെടിവെയ്പിൽ രണ്ടുപേർക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.
Post Your Comments