പല സന്ദര്‍ഭങ്ങളിലും പൊക്കം ഇല്ലായ്മ നിങ്ങൾക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഉയരം കൂടുന്നതിന് പ്രായപരിധിയില്ല. നിങ്ങളുടെ ഉയരം കൂട്ടാന്‍ പല വഴികളുമുണ്ട്. അതിൽ ആദ്യത്തേത് പ്രഭാത ഭക്ഷണം നന്നായി കഴിക്കുക എന്നതാണ്. ഭക്ഷണ മെനുവില്‍ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ ഉയരം കുറയ്ക്കും.
നമുക്കാവശ്യമുളള ഊര്‍ജത്തിന്‍റെ 40 ശതമാനവും പ്രഭാതഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്. ധാരാളം പ്രോട്ടീനും, ജീവകങ്ങളും അടങ്ങിയ അഹാരം കഴിക്കുക. പച്ചക്കറി, ഇലക്കറി എന്നിവ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. കൂടാതെ ഉറക്കം മനുഷ്യന്റെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. എട്ട് മണിക്കൂര്‍ ദിവസവും ഉറങ്ങുന്നത് വളര്‍ച്ചയെ സഹായിക്കും.
മദ്യപാനം, പുകവലി, അമിതമായി കോഫി കുടിയ്ക്കുന്നത് എന്നിവ നിങ്ങളുടെ വളര്‍ച്ചയെ തടസപ്പെടുത്തും. അമിതമായ മദ്യപാനം നിങ്ങളുടെ ശരീരത്തിലെ പോഷകാഹാരത്തെ തടസപ്പെടുത്തുകയും വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും. നിങ്ങള്‍ എങ്ങനെ ഇരിക്കുന്നു നില്‍ക്കുന്നു എന്നതും നിങ്ങളുടെ ഉയരത്തെ ബാധിക്കും. അതിനാല്‍, എപ്പോഴും നിവര്‍ന്ന് നില്‍ക്കാനും ഇരിക്കാനും ശീലിക്കണം.
Post Your Comments