Latest NewsKeralaNews

എം ശിവശങ്കറുമായി അടുപ്പത്തിലാകുന്നത് ഡോളര്‍ കടത്തിനിടെ, ഇതാണ് വിവാഹത്തില്‍ കലാശിച്ചത്: സ്വപ്‌ന പറയുന്നു

ഉമ്മ സ്‌മൈലിയില്‍ നിന്ന് തുടക്കം, ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ തുടക്കം വെളിപ്പെടുത്തി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറുമായുള്ള അടുപ്പം തുറന്നു പറഞ്ഞ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. അടുപ്പത്തിലാകുന്നത് ഡോളര്‍ കടത്തിനിടെയാണെന്ന് സ്വപ്ന വെളിപ്പെടുത്തുന്നു. ആത്മകഥയായ ചതിയുടെ പത്മവ്യൂഹത്തിലൂടെയാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. ഇത്തരത്തില്‍ ആരംഭിച്ച ബന്ധമാണ് പിന്നീട് വിവാഹത്തില്‍ കലാശിച്ചതെന്നും പുസ്തകത്തില്‍ സ്വപ്ന വ്യക്തമാക്കുന്നുണ്ട്.

Read Also: എഴുത്തച്ഛൻ പ്രതിമ തിരൂരിൽ സ്ഥാപിക്കണം എന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ ആഗ്രഹം: കെ സുരേന്ദ്രൻ

2016 ലായിരുന്നു സ്വപ്ന ആദ്യമായി ശിവശങ്കറിനെ പരിചയപ്പെട്ടത്. മുഖ്യമന്ത്രിയുടെ ദുബായ് യാത്ര സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കുന്നതിന് വേണ്ടി കോണ്‍സല്‍ ജനറലിന്റെ നിര്‍ദ്ദേശ പ്രകാരം സ്വപ്ന ശിവശങ്കറിനെ വിളിച്ചിരുന്നു. ഇതിന് പിറ്റേ ദിവസം മുഖ്യമന്ത്രിയുടെ ബാഗിന് പ്രത്യേക സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കര്‍ സ്വപ്നയെ തിരിച്ച് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ശിവശങ്കര്‍ ഡാന്‍സിംഗ് ഗേളിന്റെ സ്മൈലി അയച്ചതായും സ്വപ്ന വ്യക്തമാക്കുന്നുണ്ട്.

പിന്നീട് മുഖ്യമന്ത്രി പുറപ്പെട്ടതിന് ശേഷം ബാഗ് എടുക്കാന്‍ മറന്നെന്നും അത് അടിയന്തിരമായി ദുബായില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് ശിവശങ്കര്‍ സ്വപ്നയെ വിളിച്ചു. ഇത് പ്രകാരം ബാഗ് കോണ്‍സുലില്‍ എത്തിച്ചു. ഇക്കാര്യം അറിയിച്ചപ്പോള്‍ ശിവശങ്കര്‍ വലിയ സന്തോഷവാനായി. തനിക്ക് ഫോണില്‍ ഉമ്മ സ്മൈലി ഇട്ടതായും സ്വപ്ന പറയുന്നു. കോണ്‍സുലേറ്റില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍ കറന്‍സിയാണെന്ന് വ്യക്തമായിരുന്നു.

പിന്നീട് ഒരിക്കല്‍ കൂടിക്കാഴ്ചയ്ക്കായി ശിവശങ്കര്‍ ഹോട്ടലിലേക്ക് വിളിപ്പിച്ചതായും സ്വപ്നയുടെ വെളിപ്പെടുത്തലുണ്ട്. എന്നാല്‍ പ്രതികരിച്ചതോടെ ഹോട്ടല്‍ മുറിയിലെ കൂടിക്കാഴ്ച പാര്‍ലറിലായി. അവിടെ നടത്തിയ സംഭാഷണത്തിലാണ് സൗഹൃദം രൂപപ്പെട്ടതെന്നും സ്വപ്ന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button