കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ ഹൊസൂരില്‍ സര്‍ക്കാര്‍ സ്‌കൂളിലെ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ വിഷവാതകം ശ്വസിച്ച് ആശുപത്രിയില്‍. സെപ്റ്റിക് ടാങ്ക് പൊട്ടിയുണ്ടായ വിഷവാതകച്ചോര്‍ച്ചയാണ് അപകടമുണ്ടാക്കിയത് എന്നാണ് പ്രാഥമിക വിവരം. ഛര്‍ദ്ദിയും തലചുറ്റലുമുണ്ടായതോടെ വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Read Also: ദമ്പതികളില്‍ ഒരാള്‍ മാത്രം ആവശ്യപ്പെടുന്ന പക്ഷം വിവാഹ മോചനം അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി
കുട്ടികളെ പെട്ടെന്നു തന്നെ ക്ലാസ് മുറികളില്‍ നിന്നു മാറ്റി ഗ്രൗണ്ടിലേക്ക് ഇറക്കി നിര്‍ത്തിയതിനാല്‍ കൂടുതല്‍ പേര്‍ അപകടത്തില്‍ നിന്ന് ഒഴിവായി. കുട്ടികള്‍ തളര്‍ന്നു വീണതറിഞ്ഞ് മാതാപിതാക്കള്‍ പരിഭ്രാന്തരായി സ്‌കൂളിലെത്തി. ഏതാനും ദിവസം മുന്‍പ് ഹൊസൂരില്‍ മലിനജല ടാങ്ക് പൊട്ടിയതിനെ തുടര്‍ന്നു സെപ്റ്റിക് ടാങ്ക് തകര്‍ന്ന് രണ്ടു പെണ്‍കുട്ടികള്‍ മരിച്ചിരുന്നു.
Post Your Comments