Latest NewsKeralaNews

കൊണ്ടുപോയത് സ്വന്തം ഭാര്യമാരെ, ഭർത്താവ് മന്ത്രിയായാൽ ഭാര്യ പുറത്തിറങ്ങാൻ പാടില്ല എന്നാണോ? – പൊട്ടിത്തെറിച്ച് ശിവൻകുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്രയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിശദീകരണം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്‌ക്കൊപ്പം തങ്ങളുടെ കുടുംബത്തെയും കൂട്ടിയത് ഏറെ വിവാദമായിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു ശിവൻകുട്ടി. ഭർത്താക്കന്മാർ മന്ത്രിമാർ ആയെന്ന് കരുതി അവരുടെ ഭാര്യമാർ പുറത്തിറങ്ങരുത് എന്നാണോ എന്നും ശിവൻകുട്ടി ചോദിക്കുന്നു. മന്ത്രിമാർ കൂടെ കൊണ്ടുപോയത് സ്വന്തം ഭാര്യമാരെ ആണെന്നും അദ്ദേഹം പറഞ്ഞു.

സ്‍കുളുകളില്‍ നിന്ന് വിനോദയാത്ര പോകുമ്പോള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് കൃത്യമായി പാലിക്കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു. വടക്കഞ്ചേരി അപകടത്തിൽ സ്‍കൂള്‍ അധികൃതർക്കുണ്ടായത് ഗുരുതര വീഴ്‍ചയാണ്. മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. അപകടം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുo. വീണ്ടും ഒരു സർക്കുലർ കൂടിയിറക്കും. മാർഗ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്കൂൾ അധികൃതർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു.

രാത്രി 9 മണി മുതൽ രാവിലെ 6 വരെ സ്കൂളുകളില്‍ നിന്ന് വിനോദയാത്ര പാടില്ലെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് അംഗീകാരം നൽകിയിട്ടുള്ള ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ. പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്ന് 2020 മാർച്ച് 02 ലെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button