Latest NewsIndiaNews

ദാരിദ്ര്യത്തില്‍ നിന്ന് സമൃദ്ധിയിലേക്ക് പൊടുന്നനെ ഉയര്‍ന്ന അര്‍ച്ചനയുടെ ജീവിതം സിനിമയാക്കുന്നു

ദാരിദ്ര്യത്തില്‍ വളര്‍ന്ന പെണ്‍കെണി നായിക അര്‍ച്ചനയ്ക്ക് ഇപ്പോള്‍ കൊട്ടാര സദൃശ്യമായ ആഡംബര വീടും കോടികള്‍ വിലപിടിപ്പുള്ള കാറുകളും

ഭുവനേശ്വര്‍: ദാരിദ്ര്യത്തില്‍ വളര്‍ന്ന് പെണ്‍കെണിയിലൂടെ ഉയരങ്ങളിലെത്തിയ അര്‍ച്ചനയുടെ ജീവിതം സിനിമയാക്കാന്‍ നീക്കം. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ പെണ്‍കെണിയില്‍ (ഹണിട്രാപ്പ്) പെടുത്തി പണം കവര്‍ന്ന അര്‍ച്ചന നാഗ് (26) എന്ന യുവതിയെ കഴിഞ്ഞ ദിവസം ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒഡിയ സിനിമാ നിര്‍മാതാവായ ശ്രീധര്‍ മാര്‍ത്ത അര്‍ച്ചനയെക്കുറിച്ചു സിനിമ ചെയ്യാനായി പദ്ധതിയിടുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Read Also: ഭ​ർ​തൃ​വീട്ടിൽ യു​വ​തി തൂ​ങ്ങി​മ​രി​ച്ച​ സംഭവം : ഭർത്താവ് അറസ്റ്റിൽ

ഒരുകാലത്ത് ഒഡീഷയിലെ ദരിദ്ര മേഖല എന്നറിയപ്പെട്ട കലഹന്ദി ജില്ലയിലെ പാവപ്പെട്ട കുടുംബത്തിലായിരുന്നു അര്‍ച്ചനയുടെ ജനനം. കലഹന്ദിയിലെ ലംജിഗഡില്‍ ജനിച്ച അര്‍ച്ചന, അമ്മ ജോലി ചെയ്യുന്ന കേസിംഗയിലാണ് വളര്‍ന്നത്. ഒരു കുഞ്ഞു വീടിന്റെ സ്ഥാനത്ത് ഇപ്പോള്‍ കൊട്ടാരസമാനമായ വീടും ആഡംബര കാറുകളും നാലു വിലയേറിയ നായ്ക്കളും വെള്ളക്കുതിരയുമൊക്കെയായി. രാജകീയ ജീവിതത്തിലേക്കുള്ള അര്‍ച്ചനയുടെ വഴി പെണ്‍കെണിയായിരുന്നു. രാഷ്ട്രീയക്കാരും വ്യവസായികളും സിനിമാ നിര്‍മാതാക്കളും ഉള്‍പ്പെടെ നിരവധിപ്പേരുമായി അടുപ്പമുണ്ടാക്കി അവരുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു അര്‍ച്ചന.

2015ല്‍ ഭുവനേശ്വറില്‍ എത്തിയ അര്‍ച്ചന, സ്വകാര്യ സുരക്ഷാ കമ്പനിയിലാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലിക്കു കയറി. അവിടെവച്ചാണ് ബാലസോര്‍ സ്വദേശി ജഗത്ബന്ധു ചന്ദിനെ കണ്ടുമുട്ടുന്നത്. 2018ല്‍ ഇയാളെ വിവാഹം ചെയ്തു. ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്നതിനിടെ ഇവര്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ജഗത്ബന്ധു യൂസ്ഡ് കാര്‍ ഷോറൂമിലാണ് ജോലി ചെയ്തിരുന്നത്. രാഷ്ട്രീയക്കാരും വ്യവസായികളും കെട്ടിടനിര്‍മാതാക്കളും അടക്കമുള്ള സമ്പന്നരുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചു. ഇവരുമൊത്ത് അര്‍ച്ചനയും ഇയാളും നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സ്ത്രീകളെ നല്‍കിയാണ് ഇവരുമായി അര്‍ച്ചന ബന്ധം സ്ഥാപിച്ചതെന്നാണ് വിവരം. ഇങ്ങനെ സ്ത്രീകളെ ഒപ്പം വിട്ട് ഉന്നതരുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ എടുത്ത് പിന്നീട് അവരെ ബ്ലാക്‌മെയില്‍ ചെയ്യുകയായിരുന്നു അര്‍ച്ചനയെന്ന് പൊലീസ് പറയുന്നു.

താനും മറ്റു പെണ്‍കുട്ടികളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ കാട്ടി അര്‍ച്ചന ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന് ഒരു സിനിമാ നിര്‍മാതാവാണ് നയപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മൂന്നു കോടി രൂപയാണ് അര്‍ച്ചന ആവശ്യപ്പെട്ടതെന്നു പരാതിയില്‍ പറയുന്നു. അതിനിടെ, തന്നെ സെക്‌സ് റാക്കറ്റില്‍ ഉപയോഗിക്കുകയാണെന്നു ചൂണ്ടിക്കാട്ടി മറ്റൊരു പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഒക്ടോബര്‍ ആറിന് അര്‍ച്ചനയെ അറസ്റ്റ് ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button