ആലപ്പുഴ: പാടത്ത് പണി ചെയ്തുകൊണ്ടിരിക്കെ കർഷകന് കുഴഞ്ഞുവീണ് ദാരുണാന്ത്യം. തലവടി ഗ്രാമപഞ്ചായത്ത് മുൻ അംഗവും കർഷകത്തൊഴിലാളിയുമായിരുന്ന ആനപ്രമ്പാല്‍ നോർത്ത് പീടികത്തറ വീട്ടിൽ ടി കെ സോമൻ (67 ) ആണ് മരിച്ചത്.
കർഷക തൊഴിലാളി സംഘടനയിലും സിപിഐയിലും സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. തലവടി കൃഷി ഭവൻ പരിധിയിൽ വരുന്ന കണ്ടങ്കേരി കടംബാങ്കേരി പാടശേഖരത്തിലെ ഈ വർഷത്തെ പുഞ്ചക്കൃഷിക്കുവേണ്ടി നിലമൊരുക്കാനായി പാടത്ത് പണി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന്, ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എടത്വാ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments