ബേണ്‍: പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിച്ച് സ്വിറ്റ്‌സര്‍ലന്‍ഡ്. രാജ്യത്ത് ബുര്‍ഖ നിരോധനം നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് പുതിയ നിയമം കൊണ്ടുവന്നതെന്നാണ് സൂചന. നിയമം ലംഘിക്കുന്നവര്‍ക്ക് 1000 ഡോളര്‍(83,000 ഇന്ത്യന്‍ രൂപ) വരെ പിഴ ഈടാക്കാമെന്നാണ് സ്വിസ് പാര്‍ലമെന്റിന്റെ കരട് നിയമത്തില്‍ വ്യക്തമാക്കുന്നത്.
പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് നിരോധിക്കാനുള്ള നിര്‍ദ്ദേശം കഴിഞ്ഞ വര്‍ഷം നടത്തിയ ഹിതപരിശോധനയിലൂടെയാണ് പാസാക്കിയത്. വലതുപക്ഷ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയായിരുന്നു നിരോധന നിയമം കൊണ്ടുവരാന്‍ മുന്നിട്ടിറങ്ങിയത്.
സ്വതന്ത്രരായ ആളുകള്‍ അവരുടെ മുഖം കാണിക്കുന്നു’ എന്നും ‘ബുര്‍ഖയും നിഖാബും സാധാരണ വസ്ത്രങ്ങളല്ല’ എന്നും ചൂണ്ടിക്കാട്ടിയാണ് ഹിതപരിശോധന നടത്തിയത്. പകുതിയിലധികം പേര്‍ മുഖം മറയ്ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിരോധനത്തെ അംഗീകരിച്ചു.
ചര്‍ച്ചകള്‍ക്കൊടുവില്‍ നിയമലംഘകര്‍ക്ക് 10,000 ഡോളര്‍ വരെ പിഴ ചുമത്താനും ക്രിമിനല്‍ കുറ്റമാക്കാനുമുള്ള ആവശ്യം പുന:പരിശോധിച്ചു. പിന്നാലെ 1000 ഡോളര്‍ വരെ പിഴ ചുമത്താമെന്ന നിയമത്തിലേക്ക് മന്ത്രിസഭ എത്തുകയായിരുന്നു.
Post Your Comments