കൊച്ചി: പത്തനംതിട്ട ഇലന്തൂരില്‍ നരബലിക്ക് ഇരയായ റോസിലി(49) പലകാര്യങ്ങളും തന്നില്‍ നിന്ന് മറച്ചുവെയ്ക്കുകയായിരുന്നുവെന്ന് പങ്കാളി സജീഷിന്റെ വെളിപ്പെടുത്തല്‍. കാലടി മറ്റൂരില്‍ റോസിലിയ്‌ക്കൊപ്പം വാടക വീട്ടില്‍ ഒപ്പം താമസിച്ച് വരികയായിരുന്നു സജീഷ്.
Read Also: ‘എല്‍ദോസിനെ കാണാനില്ല, കണ്ടെത്തി തരണം; പൊലീസില്‍ പരാതി നല്‍കി ഡിവൈഎഫ്‌ഐ’
‘ലോട്ടറി കച്ചവടം, കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയുമായുള്ള ബന്ധം എന്നിവയൊന്നും തനിക്ക് അറിയില്ലായിരുന്നു. ജൂണ്‍ 8ന് ചങ്ങനാശേരിയിലേക്ക് എന്നു പറഞ്ഞാണ് പോയത്. ചങ്ങനാശേരിയിലെ ഒരു മാമന്‍ വിദേശത്തു നിന്നു വരുന്നുണ്ടെന്നാണ് പറഞ്ഞത്. അന്നുരാത്രിയും ഒരാഴ്ചയ്ക്കുശേഷവും വിളിച്ചപ്പോള്‍ ഫോണ്‍ റിങ് ചെയ്തശേഷം സ്വിച്ച് ഓഫായി. റോസിലിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നു’,സജീഷ് പറഞ്ഞു.
അതേസമയം, നരബലിക്ക് ഇരയായ കൊച്ചി എളംകുളത്തു താമസിച്ചിരുന്ന തമിഴ്‌നാട് ധര്‍മപുരി സ്വദേശിനി പത്മയുടെ (50) സ്വര്‍ണം പണയം വച്ച് മുഹമ്മദ് ഷാഫി പണം കൈമാറിയത് ഭാര്യ നഫീസയ്‌ക്കെന്ന് കണ്ടെത്തി. വാഹനം വിറ്റ പണമാണെന്ന് പറഞ്ഞ് 40,000 രൂപ ഷാഫി നല്‍കിയതായി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നഫീസ സമ്മതിച്ചു. ഷാഫിയുടെ വീട്ടിലും കടയിലും പരിശോധന നടത്തിയ അന്വേഷണ സംഘം ബാങ്ക് രേഖകള്‍ അടക്കം കസ്റ്റഡിയിലെടുത്തു.
Post Your Comments