പത്തനംതിട്ട: നരബലി കേരളത്തിന് നാണക്കേട്, അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ നവോത്ഥാന ജ്വാല സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. നരബലി നവോത്ഥാന കേരളത്തിന് നാണക്കേട് ആണെന്നും, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയാണെന്നുമുള്ള വാദത്തോടെയാണ് ഡിവെഎഫ്ഐ പത്തനംതിട്ടയിലെ മേഖലാ കമ്മിറ്റികളില്‍ നവോത്ഥാന ജ്വാല സംഘടിപ്പിച്ചത്. ആഭിചാരക്കൊല നടത്തിയവര്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരായിരുന്നു. ഇതിന്റെ പേരില്‍ പാര്‍ട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം ഭഗവല്‍ സിംഗിന്റെ വീട്ടിലേക്കും ഡിവൈഎഫ് മാര്‍ച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നവോത്ഥാന ജ്വാല സംഘടിപ്പിച്ചത്. മെഴുകുതിരി കത്തിച്ച് കൊണ്ടാണ് പാര്‍ട്ടി അംഗങ്ങള്‍ ജ്വാലയില്‍ പങ്കെടുത്തത്.
പാര്‍ട്ടിയിലെ തീവ്ര നിലപാടുകാരനായിരുന്നു ഭഗവല്‍ സിംഗ്. വിശ്വാസികളെ അതിന്റെ പേര് പറഞ്ഞ് കളിയാക്കുന്ന പ്രകൃതക്കാരനായിരുന്നു ഭഗവല്‍ സിംഗ് എന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. മേഖലയില്‍ പാര്‍ട്ടിയുടെ പ്രധാന പദവികളും ഇയാള്‍ വഹിച്ചിരുന്നു.
ഭഗവല്‍ സിംഗ് സജീവ സിപിഎം പ്രവര്‍ത്തകനായിരുന്നുവെന്ന് കഴിഞ്ഞ ദിവസം സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി പ്രദീപ് കുമാര്‍ പറഞ്ഞിരുന്നു. ഭാര്യ ലൈലയും പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചപ്പോള്‍ സിപിഎം നടത്തിയ അനുശോചന ജാഥയുടെ മുന്‍നിരയില്‍ ലൈലയുണ്ടായിരുന്നുവെന്നും നേതാവ് പറഞ്ഞു.
Post Your Comments