Latest NewsNews

അബുദാബിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മകന്‍ വിവേക് കിരണിനെ സന്ദര്‍ശിച്ചു

എമിറേറ്റ്‌സ് വിമാനത്തില്‍ ഭാര്യ കമല, മകള്‍ വീണ, കൊച്ചുമകന്‍ ഇഷാന്‍ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്

ദുബായ്: സ്വകാര്യസന്ദര്‍ശനത്തിന്റെ ഭാഗമായി അബുദാബിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അവിടെ ജോലി ചെയ്യുന്ന മകന്‍ വിവേക് കിരണിനെ സന്ദര്‍ശിച്ചു. മന്ത്രിസഭാ യോഗത്തിലും ഓണ്‍ലൈനായി പങ്കെടുത്തു. ദുബായ് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്‍ മമ്മൂട്ടിയേയും മുഖ്യമന്ത്രി കണ്ടു. ഇന്നു രാത്രി 9.30 നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ കേരളത്തിലേക്കു തിരിക്കുന്ന അദ്ദേഹം ശനിയാഴ്ച പുലര്‍ച്ചയോടെ നാട്ടില്‍ എത്തും.

Read Also: പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മുറിയില്‍ അതിക്രമിച്ച്‌ കയറി പീഡിപ്പിച്ചു : യുവാവിനെതിരെ പോക്‌സോ കേസ്

ബുധനാഴ്ച രാവിലെ 6.30ന് ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നു പ്രതിനിധി എത്തിയിരുന്നു. എമിറേറ്റ്‌സ് വിമാനത്തില്‍ ഭാര്യ കമല, മകള്‍ വീണ, കൊച്ചുമകന്‍ ഇഷാന്‍ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. വിഐപി വാതിലിലൂടെ പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ ഹോട്ടലില്‍ എത്തിക്കാന്‍ മലയാളി സ്ഥാപനത്തിന്റെ വാഹനം എത്തിയിരുന്നു.

യൂറോപ്യന്‍ സന്ദര്‍ശനത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ എത്തിയത്. യുഎഇയില്‍ മുഖ്യമന്ത്രിയ്ക്ക് ഔദ്യോഗിക പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയും സംഘവും ഒക്ടോബര്‍ ഒന്നുമുതല്‍ ഫിന്‍ലന്‍ഡ്, നോര്‍വേ, യുകെ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നു ഫിന്‍ലന്‍ഡ് ഒഴിവാക്കി മറ്റു രാജ്യങ്ങളാണു സന്ദര്‍ശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button