ബംഗലൂരു: സുപ്രീം കോടതി ഭിന്ന വിധി പുറപ്പെടുവിച്ചതിന് പിന്നാലെ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി മുസ്ലിം വ്യക്തി നിയമബോര്‍ഡ്. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഭിന്നവിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ബോര്‍ഡ് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. ഉത്തരവ് പിന്‍വലിച്ചാല്‍ നിലവിലെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്നാണ് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നത്.
Read Also: ‘എന്നെ ചതിച്ച നിനക്ക് കര്‍ത്താവ് മറുപടി തരും’: ബലാത്സംഗക്കേസിലെ സാക്ഷിക്ക് എല്‍ദോസിന്റെ മെസ്സേജ്
രാജ്യത്തെ മുസ്ലീം സ്ത്രീകളുടെ വിദ്യാഭ്യാസം വലിയ പ്രതിസന്ധിയിലാണ്. അതിനാല്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസം സൃഷ്ടിക്കുന്ന സംരംഭങ്ങളെ സര്‍ക്കാര്‍ പിന്തുണയ്ക്കരുതെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് ഹിജാബ് വിഷയത്തില്‍ സുപ്രീം കോടതി ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഭിന്ന വിധി പുറപ്പെടുവിച്ചത്.
ഭിന്ന വിധിയുടെ പശ്ചാത്തലത്തില്‍ വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിലേക്ക് വിട്ടിരിക്കുകയാണെന്ന് മുസ്ലീം വ്യക്തിനിയമബോര്‍ഡ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയില്‍ ഹിജാബ് വേണമെന്ന വാദത്തിന് അനുകൂലമായ നിലപാടിലായിരുന്നു ബോര്‍ഡ്. സുപ്രീം കോടതിയിലും ഇതേ നിലപാടാണ് തുടരുന്നതെന്നും ആ കുട്ടികള്‍ക്ക് ഹിജാബ് ധരിച്ച് മുന്നോട്ടുപോകാനുളള പോരാട്ടത്തില്‍ ഇനിയും പിന്തുണ നല്‍കുമെന്നും ബോര്‍ഡ് പ്രസ്താവനയില്‍ പറയുന്നു.
Post Your Comments