പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തു. ലോക്കോ പൈലറ്റിനെ വിളിച്ചു വരുത്തി മൊഴി എടുക്കും. ഈ ഭാഗത്ത് ട്രെയിനിന്‍റെ വേഗപരിധി 45 കിലോമീറ്റർ ആണ്. ഈ വേഗപരിധി ലംഘിച്ചോയെന്ന് പരിശോധിക്കും. ട്രെയിൻ തട്ടി കാട്ടാക്കൂട്ടത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയാനക്ക് പരിക്കേറ്റോയെന്ന് സംശയമുണ്ട്. ഇതേത്തുടർന്ന് കുട്ടിയാനയെ കണ്ടെത്താൻ പരിശോധന തുടങ്ങിയിട്ടുണ്ട്.
കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനകളെയാണ് ട്രെയിനിടിച്ചത്. ട്രെയിൻ ഗതാഗതം തടസപെട്ടില്ല.
എന്നാല്‍, കാട്ടാനകൂട്ടം സംഭവ സ്ഥലത്തിന് സമീപത്ത് നിന്നും മാറാത്തതിനാൽ ഏറെ സമയം ഉദ്യോഗസ്ഥർക്ക് അങ്ങോട്ടേക്ക് എത്താൻ ആയിരുന്നില്ല. കന്യാകുമാറി അസം എക്സ്പ്രസാണ് കാട്ടാനക്കൂട്ടത്തെ ഇടിച്ചത്.
Post Your Comments