![](/wp-content/uploads/2022/10/arres-6.jpg)
പെരിന്തൽമണ്ണ: എം.ഡി.എം.എയുമായി രണ്ടു പേര് പൊലീസ് പിടിയില്‍. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശികളായ കുന്നുംപുറം നൗഫല്‍ (28), പുളിക്കല്‍ പലേക്കോട് മന്‍സൂര്‍ (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്ന് 35 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ എസ്.എച്ച്.ഒ ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തില്‍ എസ്.ഐ മുഹമ്മദ് യാസിറും സംഘവും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ച് സൂചന ലഭിച്ചതായും നിരീക്ഷണത്തിലാണെന്നും ലഹരിക്കെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളും നടപടികളും തുടരുമെന്നും സി.ഐ സി. അലവി അറിയിച്ചു.
എ.എസ്.ഐ ബൈജു, ജില്ല ആന്റിനര്‍ക്കോട്ടിക് സ്ക്വാഡ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments