
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിളളിക്കെതിരായ സ്ത്രീ പീഡന കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഇപ്പോള്‍ പറയില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി.
‘എൽദോസ് കുന്നപ്പിള്ളിയോട് വിശദീകരണം തേടിയുണ്ട്. അദ്ദേഹം ഒളിവിലാണോ എന്ന് അറിയില്ല. കേസുമായി ബന്ധപ്പെട്ട് ഉയരുന്ന മറ്റു കാര്യങ്ങളും പരിശോധിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ സാധാരണ അറസ്റ്റ് ചെയ്യാറില്ല. അപ്പോള്‍ പിന്നെ ഒളിവിൽ പോകേണ്ട ആവശ്യമില്ലല്ലോ?,’ വിഡി സതീശൻ വ്യക്തമാക്കി.
ലഹരിക്കെതിരെ 181 വനിതാ ഹെൽപ്പ് ലൈനിൽ ടെലി കൗൺസിലിംഗും
എൽദോസ് കുന്നപ്പിള്ളിക്കെതിരെ ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റം കൂടി ചുമത്തി കേസെടുത്തതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അതേസമയം, എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ വ്യാഴാഴ്ച ജില്ലാ ക്രൈംബ്രാഞ്ച് ബലാൽത്സംഗക്കുറ്റം ചുമത്തി. പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പുകൾ പ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
Post Your Comments