ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ പരസ്യ പ്രചാരണത്തിനെതിരെ ശശി തരൂര്‍ രംഗത്ത് എത്തി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വേണ്ടി രമേശ് ചെന്നിത്തല നടത്തുന്ന പ്രചാരണം തിരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. നടപടിയെടുക്കേണ്ടത് തിരഞ്ഞെടുപ്പ് അതോറിറ്റിയാണെന്നും, പല സംസ്ഥാനങ്ങളിലും സമാനമായ രീതിയിലാണ് പ്രചാരണം നടത്തുന്നതെന്നും തരൂര്‍ പറഞ്ഞു. മുന്‍ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വേണ്ടി പരസ്യമായി പ്രചാരണം നടത്തിയിരുന്നു.
Read Also: പതിനേഴുകാരിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശമയച്ചു : കായിക അധ്യാപകന്‍ അറസ്റ്റിൽ
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥികള്‍ ഊര്‍ജ്ജസ്വലമായ പ്രചാരണമാണ് നടത്തുന്നത്. 12 നഗരങ്ങളില്‍ 16 ദിവസമായി പ്രചാരണം നടത്തുന്ന തരൂരിനെ പിന്തള്ളി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആറ് ദിവസം കൊണ്ട് 12 നഗരങ്ങളിലെത്തി വോട്ട് തേടി.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ പ്രകടന പത്രിക പുറത്തിറക്കിയാണ് തരൂര്‍ പ്രചാരണം ആരംഭിച്ചത്. തനിക്ക് ഒരു വലിയ വിഭാഗത്തിന്റെ രഹസ്യ പിന്തുണയുണ്ടെന്നും ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട ചരിത്രമുണ്ടെന്നും തരൂര്‍ പറഞ്ഞു.
Post Your Comments