കണ്ണൂർ: മാതമംഗലത്ത് ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ചുമട്ട് തൊഴിലാളി പിടിയില്‍. കാഞ്ഞിരത്തൊടിയിൽ വി.സി കരുണാകരനെയാണ് പെരിങ്ങോം പോലീസ് പിടികൂടിയത്. ചൈൽഡ് ലൈൻ സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പെരിങ്ങോം പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.
ഇതിന് മുന്‍പും കൊല്ലം കടയ്ക്കലില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെ ക്ഷേത്ര പൂജാരി പീഡിപ്പിച്ച സംഭവം ചൈല്‍ഡ് ലൈന്‍ ഇടപെടലിലൂടെ പുറത്തറിഞ്ഞിരുന്നു. കരുനാഗപ്പള്ളി സ്വദേശി മണിലാലാണ് ഇരുചക്രവാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച സ്കൂള്‍ കുട്ടിയെ പീഡിപ്പിച്ചത്. ഉച്ചയ്ക്ക് സ്കൂളില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവം.
വഴിയില്‍ വച്ച് കുട്ടിക്ക് ഷവര്‍മ വാങ്ങി നല്കിയ ശേഷം പൂജാരി 11കാരനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. തിരികെ വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധിച്ച ബന്ധുക്കളാണ് ചൈൽഡ് ലൈൻ പ്രവര്‍ത്തരുടെ സഹായം തേടിയത്.
Post Your Comments