KeralaLatest NewsNews

ഇലന്തൂര്‍ നരബലിക്ക് പിന്നില്‍ ശ്രീദേവി എന്ന ഒരു ഫേസ്ബുക്ക് പ്രൊഫൈലുമായുള്ള ഭഗല്‍ സിംഗിന്റെ പ്രണയം

ശ്രീദേവി പറയുന്നതെല്ലാം വിശ്വസിച്ച് ഭഗവല്‍ സിംഗ് പൂര്‍ണമായും ആ പ്രൊഫൈലിന് അടിമപ്പെട്ടുകഴിഞ്ഞിരുന്നു

കൊച്ചി: ഇലന്തൂര്‍ നരബലിക്ക് പിന്നില്‍ ശ്രീദേവി എന്ന ഒരു ഫേസ്ബുക്ക് പ്രൊഫൈലുമായുള്ള ഭഗല്‍ സിംഗിന്റെ പ്രണയം. കഴിഞ്ഞ 3 വര്‍ഷമായി ശ്രീദേവി എന്ന ഫേസ്ബുക്ക് പ്രൊഫൈലുമായി പ്രണയത്തിലായിരുന്നു ഭഗവല്‍ സിംഗ്. പൊലീസ് ക്ലബില്‍ വച്ച് ശ്രീദേവി ഷാഫിയാണെന്ന് പൊലീസ് വെളിപ്പെടുത്തുമ്പോള്‍ തന്നെ വഞ്ചിച്ചല്ലോ എന്നായിരുന്നു ഭഗവല്‍ സിംഗിന്റെ പ്രതികരണം. ഭാര്യയുടെ ഫോണിലൂടെയാണ് ഷാഫി ഭഗവല്‍ സിംഗുമായി ചാറ്റ് ചെയ്തിരുന്നത്.

ഒരു റോസാപ്പൂവ് പ്രൊഫൈല്‍ പിക്ചറായുള്ള ശ്രീദേവി എന്ന പ്രൊഫൈലില്‍ നിന്ന് 3 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫ്രണ്ട് റിക്വസ്റ്റ് വരുമ്പോള്‍ എന്താണ് തന്നെ കാത്തിരിക്കുന്നത് എന്നതിനെപ്പറ്റി ഭഗവല്‍ സിംഗിന് യാതൊരു രൂപവും ഉണ്ടായിരുന്നില്ല. പ്രൊഫൈലുമായി ഭഗവല്‍ സിംഗ് മൂന്ന് വര്‍ഷത്തോളം ചാറ്റ് ചെയ്തു. ശ്രീദേവിയെ അയാള്‍ പ്രണയിച്ചു. അവള്‍ പറയുന്നതെന്തും അനുസരിക്കുന്ന മനോനിലയിലെത്തി. എന്നാല്‍, ഇക്കാലമത്രയും ചാറ്റ് ചെയ്തിട്ടും ഒരിക്കല്‍ പോലും ഇവര്‍ പരസ്പരം ഫോണില്‍ സംസാരിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. പക്ഷേ, ശ്രീദേവി പറയുന്നതെല്ലാം വിശ്വസിച്ച് ഭഗവല്‍ സിംഗ് പൂര്‍ണമായും ആ പ്രൊഫൈലിന് അടിമപ്പെട്ടുകഴിഞ്ഞിരുന്നു.

ശ്രീദേവിയ്ക്ക് ജ്യോതിഷത്തിലും വൈദ്യത്തിലും താത്പര്യമുണ്ടെന്നത് ഭഗവല്‍ സിംഗിന്റെ ശ്രദ്ധ ലഭിക്കാന്‍ പ്രധാന കാരണമായി. കുടുംബ വിവരങ്ങള്‍ പറഞ്ഞുതുടങ്ങിയ ചാറ്റ് പിന്നീട് പല വിഷയങ്ങളിലേക്കും നീങ്ങി. തന്നെ ഭഗവല്‍ സിംഗ് പൂര്‍ണമായും വിശ്വസിക്കുന്നു എന്ന് മനസിലാക്കിയ ശ്രീദേവി പെരുമ്പാവൂരിലെ ഒരു സിദ്ധന്റെ നമ്പര്‍ നല്‍കി അദ്ദേഹത്തിന് ലൈംഗികമായ തൃപ്തി നല്‍കാന്‍ ആവശ്യപ്പെടുന്നു. ഈ നമ്പര്‍ ഷാഫിയുടേതായിരുന്നു. ഇവിടെ നിന്നാണ് നരബലിയുടെ തുടക്കം. സാമ്പത്തിക അഭിവൃദ്ധി ലഭിക്കാന്‍ നരബലി സഹായിക്കുമെന്ന് സിദ്ധന്‍ പറയുന്നിടത്ത് രാജ്യത്തെ ഞെട്ടിച്ച കുറ്റകൃത്യം ആരംഭിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button