KeralaLatest NewsNews

ഭഗവൽ സിങ്ങും ലൈലയും പാർട്ടി അംഗങ്ങളല്ല: സിപിഎം ഏരിയ സെക്രട്ടറിയെ തള്ളി ജില്ലാ സെക്രട്ടറി

അനാചാരത്തിനും അന്ധവിശ്വാസത്തിനുമെതിരായി ശക്തമായി പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സിപിഎം

പത്തനംതിട്ട : ഇലന്തൂര്‍ നരബലി സംഭവത്തിലെ പ്രതികള്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു.

ഭഗവൽ സിങ് സിപിഎം പ്രവർത്തകനായിരുന്നുവെന്നു സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി പ്രദീപ് കുമാർ ഇന്നലെ പറഞ്ഞിരുന്നു. ഇത്രയും വലിയ അരുംകൊല ഇയാൾ നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വാക്കുകളെ തള്ളിയാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു രംഗത് എത്തിയത്. ഇരുവരും പാര്‍ട്ടി അംഗങ്ങളായിരുന്നില്ല. പാർട്ടിയിലോ മറ്റു ബഹുജനസംഘടനകളിലോ യാതൊരു ഉത്തരവാദിത്തവും ഇല്ലായിരുന്നെന്നും കെ.പി.ഉദയഭാനു പ്രസ്താവനയില്‍ പറഞ്ഞു.

read also:  ഭർത്താവിനെ കുടുക്കാൻ ലഹരിക്കെണി വെച്ച മെമ്പറുടെ രാജി: പഞ്ചായത്തിൽ അവിശ്വാസ പ്രമേയം, എൽഡിഎഫിന് ഭരണം നഷ്ടമായി

‘അനാചാരത്തിനും അന്ധവിശ്വാസത്തിനുമെതിരായി ശക്തമായി പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് സിപിഎം. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന കള്ളപ്രചാരണമാണ് ഇത്. സംഭവമറിഞ്ഞ് അവിടെ ആദ്യം എത്തിയതും ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടതും സിപിഎമ്മാണ്. സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയുള്‍പ്പെടെ ജില്ലയിലെ സിപിഎം നേതാക്കള്‍ മണിക്കൂറുകള്‍ക്കകം സ്ഥലത്തെത്തി സംഭവത്തെ അതിരൂക്ഷമായി അപലപിച്ചിരുന്നു. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇത്തരത്തില്‍ പരസ്യമായി രംഗത്തുവന്നിട്ടുമില്ല. വ്യാഴാഴ്ച മലയാലപ്പുഴയിലും ദുര്‍മന്ത്രവാദത്തിനും മറ്റും എതിരായി പ്രതികരിച്ചതും ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു. ആ സ്ഥാപനം പൂട്ടിക്കുകയും ചെയ്തു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് എല്ലാകാലത്തും സിപിഎമ്മിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല’ – കെ.പി.ഉദയഭാനു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button