KeralaLatest NewsNews

മൃതദേഹം മറവ് ചെയ്യാന്‍ കുഴിയെടുത്തത് ബേബി, പ്രതിഫലമായി 1000 രൂപ നല്‍കി

പത്തനംതിട്ട : ഇലന്തൂരിലെ ആഭിചാര കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്ത്രീകളെ കൊന്ന ശേഷം മൃതദേഹം മറവ് ചെയ്യാനായി കുഴിയെടുത്തത് അയല്‍വാസിയായ ബേബിയാണെന്ന് കണ്ടെത്തി.

Read also: പ്ലസ് വൺ-പ്ലസ് ടു വിദ്യാർഥികളുടെ കൂട്ടത്തല്ല്, അധ്യാപകരെയും പൊതിരെ തല്ലി വിദ്യാർഥികൾ

മാലിന്യം നിക്ഷേപിക്കാനാണെന്ന് പറഞ്ഞാണ് കുഴിയെടുപ്പിച്ചത് എന്ന് ബേബി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആഭിചാര കൊലയുടെ ആദ്യ ഇര പത്മയുടെ മൃതദേഹം മറവ് ചെയ്യാനുള്ള കുഴിയെടുക്കാന്‍ അയല്‍വാസിയെയാണ് ഭഗവല്‍ സിംഗ് വിളിച്ചത്. രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. മാലിന്യം നിക്ഷേപിക്കാനെന്ന് പറഞ്ഞ് കുഴിയെടുപ്പിച്ചു. നാലടി വീതിയില്‍ സമചതുരത്തില്‍ കുഴിയെടുക്കാനായിരുന്നു നിര്‍ദ്ദേശം. ഇതിന് പ്രതിഫലമായി 1000 രൂപയും നല്‍കിയെന്നും ബേബി പറഞ്ഞു. താന്‍ ഒരു കുഴി മാത്രമാണ് എടുത്തത് എന്നും കൂലിപ്പണിക്കാരനായ ബേബി വ്യക്തമാക്കി.

അതേസമയം വീട്ടില്‍ ഷാഫിയെ കണ്ടില്ലെന്നാണ് ബേബി പറയുന്നത്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

വീടിന് ഐശ്വര്യവും സമൃദ്ധിയും ലഭിക്കുന്നതിനായി രണ്ട് സ്ത്രീകളെയാണ് ദമ്പതിമാരും ദുര്‍മന്ത്രവാദിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇവരെ അതിക്രൂരമായി കൊലപ്പെടുത്തി ചോര വീടിന് ചുറ്റും തളിച്ചുവെന്നാണ് ഇന്നലെ പുറത്തുവന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button