കൊച്ചി: ഇരട്ട ആഭിചാരക്കൊല കേസില്‍ പോലീസ് തങ്ങളെ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് പ്രതികളുടെ ആരോപണം. മൂന്ന് പേരും കോടതിയില്‍ കുറ്റം നിഷേധിച്ചു. പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കുന്നതിടെയാണ് പ്രതിഭാഗം ഇക്കാര്യം പറഞ്ഞത്. റിപ്പോര്‍ട്ട് പ്രകാരം തെളിവു ശേഖരണം അവസാനിച്ചുവെന്നും കസ്റ്റഡിയില്‍ വിട്ട് നല്‍കേണ്ട ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു. പത്മത്തെ കൊണ്ടുപോയതല്ല, പത്മം സ്വയം കൂടെ പോയതാണ്. കുറ്റകൃത്യം നടന്നത് എറണാകുളം കോടതിയുടെ പരിധിയില്‍ അല്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.
Read Also: അതിർത്തി തർക്കം: കഴുത്തിൽ കമ്പുകൊണ്ട് കുത്തേറ്റ വീട്ടമ്മ മരിച്ചു
‘കുറ്റസമ്മതം നടത്താന്‍ പൊലീസ് നിര്‍ബന്ധിക്കുകയാണ്. മാപ്പു സാക്ഷിയാക്കാമെന്ന് ഒരു പ്രതിയോട് പൊലീസ് പറഞ്ഞു. നരഭോജികളാണെന്ന് കുറ്റസമ്മതം നടത്താനും പോലീസ് ഭീഷണിപ്പെടുത്തി. പത്മയെ തട്ടിക്കൊണ്ടു പോയി എന്നത് ശരിയല്ല’, പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു.
12 ദിവസത്തെ കസ്റ്റഡിക്കായി 22 ഇനങ്ങളടങ്ങിയ കസ്റ്റഡി അപേക്ഷയാണ് അന്വേഷണസംഘം കോടതിയില്‍ നല്‍കിയിട്ടുള്ളത്. ഇതില്‍ ഏറ്റവും പ്രധാനമായി പറയുന്നത്, മറ്റ് പല ജില്ലകളില്‍ നിന്നും സ്ത്രീകളെ കൊണ്ടുവന്നത് സംബന്ധിച്ച് അന്വേഷണം ആവശ്യമാണ്. കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ പ്രതികളുമായി അന്വേഷണ വിധേയമായി പോകേണ്ടതുണ്ട്. കൂടുതല്‍ ആയുധങ്ങള്‍ ഉപയോഗിച്ചോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ഹൈക്കു കവിതയ്ക്ക് ക്ലാസ് എടുക്കാന്‍ പോയ സ്ഥലങ്ങളിലും, ഫേസ്ബുക്ക് ഉപയോഗം സംബന്ധിച്ച് വിശദാംശങ്ങള്‍ തേടണം തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റഡിയില്‍ അപേക്ഷയില്‍ പറയുന്നത്. എന്നാല്‍ ഇതിനെ പ്രതിഭാഗം എതിര്‍ക്കുകയായിരുന്നു.
Post Your Comments