ThiruvananthapuramKeralaNattuvarthaLatest NewsNews

വീടിനു മുന്നിലെ റോഡില്‍ ഒന്നരവയസുകാരൻ മരിക്കാനിടയായ സംഭവം : യുവാവ് അറസ്റ്റിൽ

വേങ്ങോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ അബ്ദുള്‍ റഹിം-ഫസ്‌ന ദമ്പതിമാരുടെ മകന്‍ ഒന്നേകാല്‍ വയസുകാരന്‍ റയ്യാന്‍ ആണ് മരിച്ചത്

പോത്തന്‍കോട് : വീടിനു മുന്നിലെ റോഡില്‍ കളിക്കുകയായിരുന്ന കുട്ടി മരിക്കാനിടയായ സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന പോത്തന്‍കോട്ടെ ജൂവലറി കളക്ഷന്‍ ഏജന്റ് വേളാവൂര്‍ സ്വദേശി തൗഫീഖ് (29) അറസ്റ്റിൽ. വേങ്ങോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ അബ്ദുള്‍ റഹിം-ഫസ്‌ന ദമ്പതിമാരുടെ മകന്‍ ഒന്നരവയസുകാരൻ റയ്യാന്‍ ആണ് മരിച്ചത്.

വേങ്ങോട്-അമ്പാലൂര്‍കോണം റോഡിൽ തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. തൗഫീഖും സുഹൃത്തും വീട്ടില്‍ നിന്ന് പണം പിരിക്കാനായി കാറിലാണ് എത്തിയത്. വീടിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടാണ് ഇവര്‍ വീട്ടില്‍ കയറിയത്. തിരിച്ചിറങ്ങുമ്പോള്‍ ഗേറ്റ് പാതിയെ അടച്ചിരുന്നുള്ളൂ. പുറത്തിറങ്ങിയ ഇവര്‍ തൊട്ടടുത്ത വീട്ടിലേക്ക് പോയി. ഈ സമയം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന റയ്യാന്‍ റോഡില്‍ ഇറങ്ങി കാറിന് പിന്നില്‍ പിടിച്ചുകൊണ്ട് നിന്നിരിക്കാം. മടങ്ങിയെത്തിയ തൗഫീഖും സുഹൃത്തും ഇതുകാണാതെ കാര്‍ ഓടിച്ചുപോയി. കാര്‍ നീങ്ങിയപ്പോള്‍ റയ്യാന്‍ റോഡിലേക്ക് വീഴുകയോ കാര്‍ പിന്നിലോട്ട് എടുത്തപ്പോള്‍ കാര്‍തട്ടി വീഴുകയും ചെയ്തതാവാം അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്.

Read Also : സുഹൃത്തിന് വേണ്ടി എല്‍എസ്‍ഡി മയക്കുമരുന്ന് കൊറിയറില്‍ അയച്ച യുവാവ് പിടിയിൽ

കുട്ടിയുടെ തലയ്ക്ക് പിന്നില്‍ മുറിവുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കാര്‍ പോയതിന് പിന്നാലെ ഇതുവഴി വന്ന സമീപവാസിയായ ഓട്ടോക്കാരനാണ് പരിക്കേറ്റ് റോഡില്‍ കിടക്കുന്ന കുട്ടിയെ കണ്ടത്. തുടര്‍ന്ന്, വീട്ടുകാരോട് പറയുകയും അയല്‍വാസികള്‍ ചേര്‍ന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.

മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ വ്യക്തമാവൂ എന്ന് പോത്തന്‍കോട് എസ്.എച്ച്.ഒ. മിഥുന്‍ പറഞ്ഞു. മൃതദേഹം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button