പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ നരബലി കേസിൽ ഒരോ നിമിഷവും കൂടുതൽ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത്. നരബലിയുടെ ചുരളഴിയുമ്പോൾ മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. സ്ത്രീകളെ കൊലപ്പെടുത്തിയത് ദേവീ പ്രീതിക്കായിട്ടാണ്. ഷാഫിയും ലൈലയുമാണ് രണ്ട് കൊലപാതകവും ചെയ്തത്. ഭഗവൽ സിങ്ങിന് കൊല ചെയ്യാൻ മടിയായിരുന്നു.
ജീവിക്കാൻ കഷ്ടപ്പെടുന്ന സ്ത്രീകളെ നോട്ടമിട്ട് വാഗ്ദാനം നൽകിയാണ് ഇവർ നരബലിക്ക് ഇരകളാക്കിയത്. ലോട്ടറി വിറ്റു നടന്ന റോസ്‍ലിക്ക് പത്ത് ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്ത് നീലച്ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ഇവർ കൂടെക്കൂട്ടിയത്. കൊടും പീഢനമാണ് റോസ്‌ലിക്ക് നേരിടേണ്ടിവന്നത്. സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കിടത്തിയ ശേഷമായിരുന്നു ആക്രമണം. ഭഗവത് സിംഗാണ് റോസ്‌ലിയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ച് ബോധം കെടുത്തിയത്. പിന്നീടാണ് ലൈല കത്തികൊണ്ട് ഇവരെ പീഡിപ്പിക്കുകയായിരുന്നു. ആദ്യം റോസ്‌ലിയുടെ കഴുത്തിൽ ലൈല കത്തി കുത്തിയിറക്കുകയായിരുന്നു. ശരീരത്തിന്‍റെ പല ഭാഗത്തും കത്തികൊണ്ട് മുറിവേൽപ്പിച്ചു. സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി മുറിവുണ്ടാക്കുകയും ചെയ്തു. ഈ രക്തം വീട് മുഴുവൻ തളിച്ചായിരുന്നു പ്രതികൾ പൂജ നടത്തിയത്.
കഴുത്തറുത്ത് കൊലപ്പെടുത്തടിയ ശേഷം മാറിടം മുറിച്ച് മാറ്റി. സ്വകാര്യഭാഗങ്ങൾ മുറിവേൽപ്പിച്ചു. മനുഷ്യമാംസം കഴിച്ചാൽ ഐശ്വര്യം കൂടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്ത്രീകളുടെ ശരീരഭാഗങ്ങൾ വേവിച്ച് കഴിച്ചു. കരളും യോനി ഭാഗവും കറിവെച്ച് കഴിച്ചത് ഷാഫി തന്നെയായിരുന്നു. ഇവരുടെ മൃതദേഹം 56 കഷ്ണങ്ങളാക്കി മുറിച്ച് ബക്കറ്റിലിട്ടു. ശേഷം, പുറത്ത് കൊണ്ടുപോയി വിവിധ ഇടങ്ങളിലായി കുഴിച്ചിടുകയായിരുന്നു.
പൂജ ചെയ്‌തെങ്കിലും ഫലം കണ്ടില്ലെന്ന് പറഞ്ഞാണ് രണ്ടാമത് ഒരു ബലി കൂടി ചെയ്യാൻ ഇവർ തീരുമാനിച്ചത്. അങ്ങനെയാണ് പത്മയെ കൊണ്ടുവരുന്നത്. സമാനമായ പീഡനം പത്മയും അനുഭവിച്ചു.
ആഭിചാര ക്രിയകൾ സംബന്ധിച്ച ചില പുസ്തകങ്ങൾ വായിക്കാൻ ഷാഫി ആവശ്യപ്പെട്ടു. ഈ പുസ്തങ്ങളിൽ നരബലി നടത്തി മാംസം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിന് മൊഴി നൽകി. നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങൾ മുഹമ്മദ് ഷാഫി കൈക്കലാക്കി. ഇവ പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിൽ പണയം വെച്ചുവെന്നും മൊഴി നൽകിയിട്ടുണ്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ കൂടി വന്നതോടെ ഇക്കാര്യത്തിൽ അടക്കം കൂടുതൽ അന്വേഷണം നടത്തണമെന്ന നിലപാടിലാണ് പൊലീസ്.
Post Your Comments