കോഴിക്കോട്: ചികിത്സയുടേയും മന്ത്രവാദത്തിന്റേയും പേരില്‍ വീട്ടിലെത്തിയ ആള്‍ സ്വര്‍ണവും പണവുമായി മുങ്ങിയെന്ന് പരാതി. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. മദ്രസ അധ്യാപകന്റെ വീട്ടിലെ സ്വര്‍ണവും പണവുമാണ് മോഷ്ടിച്ചത്. ഒന്നര ലക്ഷം രൂപയും ഏഴ് പവന്‍ സ്വര്‍ണവുമാണ് അധ്യാപകന് നഷ്ടപ്പെട്ടത്.
കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് സ്വര്‍ണവും പണവും തട്ടിയെടുത്തതെന്നാണ് പരാതി. ഇത് സംബന്ധിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മന്ത്രവാദത്തിലൂടെ ചികിത്സയെന്ന പേര് പറഞ്ഞാണ് മുഹമ്മദ് ഷാഫി മദ്രസ അധ്യാപകന്റെ അടുത്ത് എത്തിയത്. പിന്നീട് ഇയാള്‍ സ്വര്‍ണവും പണവുമായി മുങ്ങുകയായിരുന്നുവെന്ന് മദ്രസ അധ്യാപകന്‍ പറയുന്നു. സ്വര്‍ണവും പണവും നഷ്ടപ്പെടാന്‍ കാരണം ചാത്തന്‍ സേവയാണെന്നും അധ്യാപകനേയും കുടുംബത്തേയും വിശ്വസിപ്പിക്കുകയായിരുന്നു. പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments