Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

ഇഷ്‌ടപ്പെട്ടയാളെ വിവാഹം കഴിച്ച മകളെ പയ്യൻ്റെ വീട് തകർത്ത് തട്ടിക്കൊണ്ട് പോയി മാതാപിതാക്കൾ

തിരുപ്പൂർ: ആന്ധ്രാപ്രദേശിൽ ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം ചെയ്ത വനിതാ ഡോക്ടറെ തട്ടിക്കൊണ്ടുപോയി വീട്ടുകാർ. വ്യാഴാഴ്ച അർധരാത്രിയോടെ ചന്ദ്രഗിരിയിലെ മോഹൻ റെഡ്ഡി കോളനിയിൽ ആണ് സംഭവം. നവദമ്പതികളുടെ വീട്ടിൽ അജ്ഞാതരായ സംഘം അതിക്രമിച്ച് കയറി ഭർത്താവിനെ മർദിക്കുകയും യുവതിയെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. മോഹൻ കൃഷ്ണയെ സ്വന്തം ഇഷ്ടപ്രകാരം സുഷമ എന്ന പെൺകുട്ടി വിവാഹം കഴിച്ചതാണ് സംഭവങ്ങളുടെ തുടക്കം. സുഷമയെ തട്ടിക്കൊണ്ട് പോയത് ഇവരുടെ ബന്ധുക്കൾ തന്നെയാണ്.

പ്രാണരക്ഷാർത്ഥം യുവതി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. എംബിബിഎസ് പഠനകാലം മുതൽ മോഹൻ കൃഷ്ണയുമായി സുഷമ പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയത്തെ സുഷമയുടെ വീട്ടുകാർ എതിർത്തു. വീട്ടിലെ എതിർപ്പ് വകവെയ്ക്കാതെ ഇരുവരും രണ്ട് മാസം മുൻപ് വിവാഹിതരായി. വിവാഹശേഷം ഇരുവരും മോഹന്റെ ഗ്രാമമായ ചന്ദ്രഗിരിയിൽ താമസമാക്കി. ഗുണ്ടൂർ സ്വദേശിയാണ് യുവതി.

അജ്ഞാതരായ മുപ്പതോളം പേർ തങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറി വരനെയും കുടുംബത്തെയും ആക്രമിക്കുകയും യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയുമായിരുന്നുവെന്ന് മോഹന്റെ ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. വീട്ടിലെ ഫർണിച്ചറുകളും സംഘം തകർത്തു. അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു. ജാതിയായിരുന്നു സുഷമയുടെ വീട്ടുകാരുടെ പ്രശ്നം. സുഷമയെ സ്വന്തം വീട്ടിൽ മാതാപിതാക്കൾ വീട്ടുതടങ്കലിൽ വെയ്ക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട സുഷമ ടാക്സി മാർഗം ഭർത്താവിന്റെ അടുത്തെത്തി, ശേഷം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇരുവരുടെയും പരാതിയെ തുടർന്ന് സുഷമയുടെ വീട്ടുകാർക്കെതിരെ പോലീസ് കേസെടുത്തു. തങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button