കൊച്ചി: ഒരു റോസാപ്പൂവായിരുന്നു ശ്രീദേവിയുടെ പ്രൊഫൈലിലെ ചിത്രം. മൂന്ന് വര്‍ഷത്തോളം നിരന്തരം ചാറ്റ് ചെയ്തിട്ടും ഒരിക്കല്‍ പോലും ശ്രീദേവിയുടെ ശബ്ദം ഭഗവല്‍ സിംഗ് കേട്ടിരുന്നില്ല. എന്നിട്ടും ഭഗവല്‍ സിങിന് ഒരു സംശയവും തോന്നിയില്ല എന്നതാണ് അതിശയം. അതൊരു സ്ത്രീയാണോ എന്ന് ഉറപ്പിക്കാന്‍ ഒരിക്കല്‍ പോലും അയാളില്‍ നിന്ന് ശ്രമമുണ്ടായില്ല. അതേസമയം, ആ സൗഹൃദം ഭഗവല്‍ സിംഗിന്റെ മനസില്‍ പ്രണയമായി വളര്‍ന്നു. ശ്രീദേവിയെ അയാള്‍ പൂര്‍ണമായും വിശ്വസിച്ചു.
Read Also: ‘സിദ്ധനെന്ന് പറഞ്ഞ് വരുന്നവരുടെ തട്ടിപ്പുകളിൽ ജനങ്ങൾ വീഴരുത്’: സുരേഷ് ഗോപി
ഒടുവില്‍ പൊലീസ് ക്ലബില്‍ വെച്ച് ശ്രീദേവി റഷീദാണെന്ന് ഡിസിപി വെളിപ്പെടുത്തിയതോടെ ഭഗവല്‍ സിംഗിന്റെ മനസ് പതറി. ‘തന്നെ വഞ്ചിച്ചല്ലോ’ എന്ന് മാത്രമായിരുന്നു ഭഗവല്‍ സിംഗിന്റെ പ്രതികരണം. അപ്പോഴേക്കും ശ്രീദേവിയില്‍ ഭഗവല്‍ സിംഗിനുണ്ടായ വിശ്വാസം ഒരായുസില്‍ ചെയ്ത് കൂട്ടാവുന്ന ഏറ്റവും ക്രൂരമായ കുറ്റകൃത്യം ചെയ്ത് കഴിഞ്ഞിരുന്നു.
ശ്രീദേവി, ഷാഫിയെന്ന റഷീദാണെന്ന് മനസിലായതോടെ ഭഗവല്‍ സിംഗും ലൈലയും തകര്‍ന്നു പോയെന്നും പിന്നീട് അവര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. കഥകള്‍ ഒന്നൊന്നായി പുറത്തുവന്നതോടെയാണ് കേരളത്തെ നടുക്കിയ നരബലിയുടെ വ്യക്തമായ ചിത്രം പൊലീസിന് ലഭിച്ചത്.
ശ്രീദേവി എന്ന വ്യാജ പ്രൊഫൈലിന് ജ്യോതിഷത്തിലും വൈദ്യത്തിലും വലിയ താത്പര്യമുണ്ടെന്ന് കരുതിയതാണ് ഭഗവല്‍ സിംഗിന്റെ ശ്രദ്ധ കിട്ടാന്‍ കാരണമായത്. കുടുംബ വിവരങ്ങളില്‍ തുടങ്ങിയ സൗഹൃദ സംഭാഷണം പിന്നീട് രാജ്യത്തിന് തന്നെ അപമാനമായ കൊലപാതകത്തിലേക്ക് നീങ്ങി.
ഭഗവല്‍ സിംഗും ലൈലയും തന്നെ വിശ്വസിച്ചുവെന്ന് മനസിലാക്കിയ ശ്രീദേവി പെരുമ്പാവൂരിലെ സിദ്ധനെ പരിചയപ്പെടാന്‍ ആവശ്യപ്പെട്ടു. അയാളെ പ്രീതിപ്പെടുത്താന്‍ പറഞ്ഞു. പക്ഷെ പണം നല്‍കിയായിരുന്നില്ല പ്രീതിപ്പെടുത്തേണ്ടിയിരുന്നത്. ‘ലൈംഗികമായ തൃപ്തി’ ആണ് ശ്രീദേവി ചാറ്റില്‍ ഉദ്ദേശിച്ചതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു പറയുന്നു. സിദ്ധന്റേതെന്ന പേരില്‍ തന്റെ തന്നെ മൊബൈല്‍ നമ്പറാണ് റഷീദ്, ശ്രീദേവിയെന്ന വ്യാജ പ്രൊഫൈല്‍ വഴി ഭഗവല്‍ സിംഗിന് അയച്ചത്.
Post Your Comments