ഗയാന: ടി20 ലോകകപ്പ് ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസുമായിരിക്കും ഫൈനലില്‍ ഏറ്റമുട്ടുകയെന്ന് ക്രിസ് ഗെയ്ല്‍ പറഞ്ഞു. സൂപ്പർ താരങ്ങളുടെ അഭാവം വിന്‍ഡീസിനെ ബുദ്ധിമുട്ടിക്കുമെങ്കിലും ഏത് എതിരാളികളെയും വീഴ്ത്താനുള്ള പ്രതിഭാസമ്പത്ത് തങ്ങൾക്കുണ്ടെന്ന് ഗെയ്ല്‍ പറയുന്നു.
‘ആന്ദ്രെ റസലിന്‍റെയും കെറോണ്‍ പൊള്ളാര്‍ഡിന്‍റെയും ഡ്വയിന്‍ ബ്രാവോയുടെയുമെല്ലാം അഭാവം വിന്‍ഡീസിനെ ബുദ്ധിമുട്ടിക്കുമെങ്കിലും ഏത് എതിരാളികളെയും വീഴ്ത്താനുള്ള പ്രതിഭാസമ്പത്ത് വിന്‍ഡീസിനുണ്ട്. വിന്‍ഡീസ് ടീമിലുള്ള കളിക്കാരെല്ലാം പ്രതിഭാധനരാണ്. എതിരാളികളെ വിറപ്പിക്കാനുള്ള കരുത്ത് ഇവര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ ലോകകപ്പില്‍ വിന്‍ഡീസ് മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ’ ഗെയ്ല്‍ പറഞ്ഞു.
ടി20 ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവരെ ഒഴിവാക്കിയാണ് വിന്‍ഡീസ് ഇത്തവണ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. കെറോണ്‍ പൊള്ളാര്‍ഡും ഡ്വയിന്‍ ബ്രാവോയും വിമരമിച്ചിക്കുകയും ഷിമ്രോണ്‍ ഹെറ്റ്മെയറെ ഒഴിവാക്കുകയും ചെയ്തതോടെ കരുത്തുചോര്‍ന്നെങ്കിലും ലോകത്തെ വിവിധ ടി20 ലീഗുകളില്‍ കളിച്ച് തഴക്കം വന്ന കളിക്കാര്‍ വിന്‍ഡീസ് ടീമിലുണ്ട്.
Read Also:- ചീര കഴിക്കൂ, ഗുണങ്ങൾ ഇതാണ്
ടി20 ലോകകപ്പിനുള്ള വിന്‍ഡീസ് ടീം: നിക്കോളാസ് പൂരൻ (ക്യാപ്റ്റൻ), റോവ്മാൻ പവൽ, യാനിക് കാരിയ, ജോൺസൺ ചാൾസ്, ഷെൽഡൺ കോട്രെൽ, ഷമർ ബ്രൂക്ക്സ്, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, അൽസാരി ജോസഫ്, ബ്രാൻഡൻ കിംഗ്, എവിൻ ലൂയിസ്, കൈൽ മേയേഴ്‌സ്, ഒബെഡ് മക്കോയ്, റെയ്മൺ റീഫർ, ഓഡിയൻ സ്മിത്ത്.
Post Your Comments