Latest NewsNewsBusiness

എസ്ബിഐ: വ്യക്തിഗത ഉപഭോക്തൃ സേവനങ്ങൾ അറിയാൻ ഇനി പുതിയ മാർഗ്ഗം

പ്രതിമാസം 1.5 കോടി കോളുകളാണ് കോൺടാക്ട് സെന്റർ കൈകാര്യം ചെയ്യുന്നത്

ഉപഭോക്താക്കൾക്കായി പ്രത്യേക സേവനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. മെച്ചപ്പെട്ട വ്യക്തിഗത ഉപഭോക്തൃ സേവനങ്ങൾ നൽകുന്ന പുതുതലമുറ കോൺടാക്ട് സെന്ററാണ് എസ്ബിഐ അവതരിപ്പിച്ചിരിക്കുന്നത്. 12 ഭാഷകളിലായി അവതരിപ്പിച്ച ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്. ഉപഭോക്തൃ കേന്ദ്രീകൃത പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം.

എടിഎം കാർഡുകൾ, ചെക്ക് ബുക്കുകൾ, എടിഎം ബ്ലോക്ക് ചെയ്യൽ, ഡിജിറ്റൽ സേവനങ്ങൾ ബ്ലോക്ക് ചെയ്യൽ തുടങ്ങിയവയാണ് കോൺടാക്ട് സെന്റർ വഴി ലഭിക്കുന്ന പ്രധാന സേവനങ്ങൾ. കൂടാതെ, ഡിജിറ്റൽ സേവനങ്ങൾ, പിന്തുണ, പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയും ലഭ്യമാണ്. ഈ സേവനങ്ങൾ ലഭിക്കാൻ ടോൾഫ്രീ നമ്പർ മുഖാന്തരം കോൺടാക്ട് സെന്ററിനെ ബന്ധപ്പെടാവുന്നതാണ്.

Also Read: അതിദാരിദ്ര്യ നിര്‍മാര്‍ജനം: നെടുങ്കണ്ടം ബ്ലോക്കില്‍ ശില്‍പശാല നടത്തി

18001234, 18002100 എന്നിവയാണ് ടോൾഫ്രീ നമ്പറുകൾ. കണക്കുകൾ പ്രകാരം, പ്രതിമാസം 1.5 കോടി കോളുകളാണ് കോൺടാക്ട് സെന്റർ കൈകാര്യം ചെയ്യുന്നത്. ഇവയിൽ 40 ശതമാനവും ഐവിആർ വഴി സ്വയം സേവനങ്ങൾ നൽകുകയും ബാക്കിയുള്ള സേവനങ്ങൾ ടെലികോളർ പ്രതിനിധികൾ വഴി നൽകുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button