Latest NewsNewsLife Style

തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏലയ്ക്ക

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏലക്ക ശ്വാസകോശ രോഗങ്ങളുടെ സ്വാഭാവിക പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. ഉപാപചയം വർദ്ധിപ്പിക്കുകയും ശരീരത്തിൽ നിന്ന് അതുവഴി കൂടുതൽ കൊഴുപ്പ് നീക്കം ചെയ്യാനും ഏലയ്ക്ക സഹായിക്കുന്നു. ഏലയ്ക്ക കഴിക്കുന്നത് കൊണ്ടുള്ള മറ്റ് ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയാം.

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍, ഭക്ഷണത്തില്‍ ഏലയ്ക്ക ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ ഏലയ്ക്ക സഹായിക്കും. കൊഴുപ്പ് ശരീരത്തിൽ അധികമായി അടിഞ്ഞ് കൂടുന്നത് ഉപാപചയ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Read Also:- അകാല വാർദ്ധക്യത്തിന്റെ പാടുകൾ, ചുളിവുകൾ എന്നിവയുടെ ലക്ഷണങ്ങളെ ചെറുക്കാൻ

ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്ക വളരെ നല്ലതാണ്. തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏലയ്ക്ക പൊടിച്ച് അതിൽ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും. ആരോഗ്യകരമായ ദഹനപ്രക്രിയയ്ക്ക് ഏലയ്ക്ക ഏറെ സഹായകമാണ്. ദഹനപ്രക്രിയയെ എളുപ്പത്തിലാക്കുകയും അതോടൊപ്പം ‘ഗ്യാസ് ട്രബിൾ’ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button