Latest NewsNewsIndia

പെൺകുഞ്ഞിന് ജന്മം നൽകി യുവതി: ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ട് മടങ്ങിയ ഭർത്താവും അമ്മായിയമ്മയും ആത്മഹത്യ ചെയ്തു

ചെന്നൈ: പെൺകുഞ്ഞ് പിറന്നതിന്റെ നിരാശയിൽ ആത്മഹത്യ ചെയ്ത് കുഞ്ഞിന്റെ പിതാവും മുത്തശ്ശിയും. തമിഴ്നാട്ടില്‍ ജോലാര്‍പേട്ടയ്ക്കടുത്ത് മന്ദലവാഡിയിലാണ് സംഭവം. കുഞ്ഞിന്റെ പിതാവ് ആയ മുരളിയും (27) ഇയാളുടെ അമ്മ ശിവകാമിയും (55) ആണ് ജീവനൊടുക്കിയത്. ഭക്ഷണത്തിൽ വിഷം ചേർത്ത് കഴിക്കുകയായിരുന്നു. പെൺകുട്ടി ഉണ്ടായതിന്റെ നിരാശയെ തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

മുരളിയുടെ ഭാര്യ ഇന്ദുജ (20) കഴിഞ്ഞ ദിവസമാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തിരുപ്പത്തൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലെത്തി കുഞ്ഞിനെക്കണ്ട് മടങ്ങിയ മുരളിയും ശിവകാമിയും കോഴിക്കറിയില്‍ വിഷംചേര്‍ത്ത് കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ശിവകാമിയുടെ മൂന്നാമത്തെ മകനാണ് മുരളി. മുരളിയുടെ രണ്ട് സഹോദരന്‍മാരും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button