അബുദാബി: അടുത്ത മൂന്ന് വർഷത്തേക്കുള്ള പൊതു ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി യുഎഇ ക്യാബിനറ്റ്. 252.3 ബില്യൺ ദിർഹമാണ് അറ്റച്ചെലവ്. 255.7 ബില്യൺ ദിർഹമാണ് വരുമാനം. 3.4 ബില്യൺ ദിർഹമാണ് മിച്ച ബജറ്റ്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. യൂണിയൻ ബജറ്റ് സുസ്ഥിരവും സന്തുലിതവുമാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ശൈഖ് മുഹമ്മദ് അറിയിച്ചു.
Post Your Comments