പാലക്കാട്: മൂന്ന് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട് ചാലിശ്ശേരിയിൽ ആണ് സംഭവം. പെണ്മക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചാലിശ്ശേരി പോലീസ് കേസെടുത്തു.
രണ്ട് വർഷത്തോളം പ്രതി സ്വന്തം മക്കളെ ഉപദ്രവിച്ചു. അതിനിടയിൽ രണ്ട് പേരുടെ വിവാഹം കഴിഞ്ഞെങ്കിലും അച്ഛൻ പല തരത്തിൽ പീഡനം തുടർന്നു. ഇതോടെ, വിവാഹിതരായ പെൺകുട്ടികൾ വീട്ടിൽ വരാതെയായി. കഴിഞ്ഞ ദിവസം ഇളയ കുട്ടിയുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ സഹോദരിയേയും പീഡിപ്പിച്ച വിവരം അറിയിക്കുകയായിരുന്നു.
ഇതോടെ മുതിർന്ന രണ്ട് പേരും പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടികളുടെ വിശദമായി മൊഴി എടുത്തതോടെയാണ് ക്രൂരമായ പീഡനകഥ പുറത്തായത്. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments