സാംസംഗിന്റെ ഏറ്റവും പുതിയ ഗെയിമിംഗ് സ്ക്രീൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 55 ഇഞ്ച് 1000ആർ കർവ്ഡ് ഗെയിമിംഗ് സ്ക്രീനാണ് വിപണിയിൽ അവതരിപ്പിച്ചത്. ഗെയിമിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഈ സ്ക്രീനിന് ‘ഒഡീസി ആർക്ക്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇവയുടെ മറ്റു സവിശേഷതകൾ അറിയാം.
എഎംഡി ഫ്രീ സിങ്ക് പ്രീമിയം പ്രോ സാങ്കേതികവിദ്യയും ഒരു മില്ലി സെക്കന്റ് റെസ്പോൺസ് സമയവും ലഭ്യമാണ്. കൂടാതെ, 165 ഹെർട്സാണ് റിഫ്രഷ് റേറ്റ് നൽകിയിരിക്കുന്നത്. അതിനാൽ, വ്യക്തമായ രീതിയിൽ സ്ക്രീനുകൾ കാണാൻ സാധിക്കുന്നതാണ്. ഇവയ്ക്ക് കോക്ക് പിറ്റ് മോഡ് ലഭ്യമാണ്. ഈ മോഡിന് അനുസൃതമായി സ്ക്രീൻ 270 ഡിഗ്രി ലംബമായി തിരിക്കാനും ഉയരം ക്രമീകരിക്കാനും കഴിയും.
ദൃശ്യാനുഭവത്തോടൊപ്പം മികച്ച രീതിയിൽ ശബ്ദാനുഭവും ഒഡീസി ആർക്ക് നൽകുന്നുണ്ട്. എഐ സൗണ്ട് ബൂസ്റ്ററും, ഡോൾബി അറ്റ്മോസ് സംവിധാനമുളള സൗണ്ട് ഡോം ടെക്കാണ് മികച്ച ശബ്ദാനുഭവം നൽകുന്നത്. ഒഡീസി ആർക്കിന്റെ ഇന്ത്യൻ വിപണി വില 2,19,999 രൂപയാണ്.
Post Your Comments