കൊച്ചി : എറണാകുളം ചക്കരപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. മധുര സ്വദേശികളായ ശിവപാലനും രണ്ട് കുട്ടികളുമടക്കം നാല് പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.
Read Also : രണ്ടുവര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ അസ്ഥികൂടം കാമുകന്റെ മുറിയ്ക്കുള്ളില്‍: രണ്ടുപേര്‍ അറസ്റ്റില്‍
നാല് പേരും തീ പടർന്നപ്പോൾ ഇറങ്ങിയോടിയതോടെയാണ് വലിയ അപകടമൊഴിവായത്. അഗ്നിശമന സേനയെത്തി തീയണച്ചു. ഓൾട്ടോ കാറിന്റെ എഞ്ചിനിൽ നിന്നും ചെറിയ രീതിയിൽ ഇന്ധന ചോർച്ചയുണ്ടാകുകയും പിന്നാലെ തീപടരുകയുമായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്.
Read Also : കമ്പി കുത്തിയിറക്കി പിതൃ സഹോദരി പുത്രനെ കൊന്നത് സ്വത്തുതര്‍ക്കത്തെ തുടര്‍ന്നെന്ന് പ്രതിയുടെ മൊഴി
വളരെ പെട്ടെന്ന് തന്നെ കാർ പൂർണമായും കത്തി. അഗ്നിശമന സേനയെത്തി തീയണച്ചതിന് പിന്നാലെയാണ് പ്രദേശത്ത് കൂടിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.
Post Your Comments