കൊച്ചി: പുരുഷൻ നേരത്തെ വിവാഹിതനാണെന്ന് അറിഞ്ഞിട്ടും അയാളുമായി സ്ത്രീ ലൈംഗിക ബന്ധം തുടരുകയാണെങ്കിൽ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന ആരോപണം നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി.
ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന വാക്ക് പുരുഷൻ പിൻവലിച്ചാൽ, തെറ്റായ വിവാഹ വാഗ്ദാനം നൽകിയാണ് ലൈംഗിക ബന്ധത്തിന് സമ്മതം നേടിയതെന്ന് സ്ഥിരീകരിക്കുന്ന പക്ഷം അവർ നടത്തിയ ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി മാറുമെന്ന് കോടതി വ്യക്തമാക്കി.
വ്യാജ വാർത്തകളെ പ്രതിരോധിക്കൽ: 19.72 ലക്ഷം കുട്ടികൾക്ക് പരിശീലനം നൽകി
പരാതിക്കാരിയായ സ്ത്രീയ്ക്ക് 2010 മുതൽ ഹർജിക്കാരനുമായി ബന്ധമുണ്ടെന്നും 2013 മുതൽ അയാൾ വിവാഹിതനാണെന്ന് അറിഞ്ഞുകൊണ്ട് ബന്ധം തുടർന്നുവെന്നും കോടതി നിരീക്ഷിച്ചു. അതിനാൽ വിവാഹ വാഗ്ദാനംനൽകി എന്ന ആരോപണം അസാധുവാകും. യുവതിയ്ക്ക് ഹർജിക്കാരനോടുള്ള സ്‌നേഹവും അഭിനിവേശവും കണക്കിലെടുത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി മാത്രമേ കരുതാൻ കഴിയു എന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 406 (ക്രിമിനൽ വിശ്വാസവഞ്ചന), 420 (വഞ്ചന, സത്യസന്ധതയില്ലാതെ സ്വത്ത് കൈമാറാൻ പ്രേരിപ്പിക്കൽ), 376 (ബലാത്സംഗം) എന്നിവ പ്രകാരം ശിക്ഷിക്കാവുന്ന കുറ്റങ്ങൾ ചുമത്തി, തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
കോട്ടയത്ത് നടന്നത് സിപിഎം-കോൺഗ്രസ് അവിശുദ്ധ സഖ്യത്തിന്റെ പ്രത്യക്ഷ ഉദാഹരണം: കെ സുരേന്ദ്രൻ
വ്യാജ വിവാഹ വാഗ്ദാനം നൽകി, ഒമ്പത് വർഷത്തിനിടെ, ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്ഥലങ്ങളിൽ യുവാവ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. 15 ലക്ഷം രൂപയും അഞ്ച് പവൻ സ്വർണവും കൈമാറാൻ യുവതിയെ പ്രേരിപ്പിച്ചുവെന്നും ആരോപണമുണ്ട്.
അതേസമയം, 2010 മുതൽ പ്രതിയെന്ന് ആരോപിക്കപ്പെട്ട യുവാവിനെ അറിയാമെന്ന് പരാതിക്കാരി മൊഴിയിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഹർജിക്കാരൻ വിവാഹിതനാണെന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നിട്ടും യുവതി 2019 വരെ യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. അതിനാൽ ഹർജിക്കാരനെതിരേ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
Post Your Comments