KeralaLatest NewsNews

ഓപ്പറേഷൻ ഫോക്കസ് ത്രീ: ആലപ്പുഴയിൽ 61 ടൂറിസ്റ്റ് ബസുകൾക്കെതിരെ കേസെടുത്തു 

ആലപ്പുഴ: ഓപ്പറേഷൻ ഫോക്കസ് ത്രീയുടെ ഭാ​ഗമായി ആലപ്പുഴയിൽ 61 ടൂറിസ്റ്റ് ബസുകൾക്കെതിരെ കേസെടുത്തു. 62000 രൂപ ബസുകൾക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. വേഗപ്പൂട്ടില്ലാത്ത വാഹനത്തിന്റെ ഫിറ്റ്നസ് ക്യാൻസൽ ചെയ്തു. 5 താലൂക്കുകളിലായിരുന്നു പരിശോധന നടത്തിയത്.

ഇത് കൂടാതെ, ഫോർട്ട് കൊച്ചിയിലും പോലീസ് മിന്നൽ പരിശോധന നടത്തി. 30 ഓളം പ്രൈവറ്റ് ബസുകളിലാണ് പരിശോധന നടത്തിയത്.

മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ പിടിയിലായി. ഇയാൾക്കെതിരെ പോലീസ് കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button