ഡൽഹി: ഇന്ത്യയിലെ മുസ്ലീങ്ങൾ രാജ്യത്തെ ജനസംഖ്യാ വർധനവിന് സംഭാവന നൽകാത്തതിനാൽ ജനസംഖ്യാ വർധനയിൽ വിഷമിക്കേണ്ടതില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. രാജ്യത്തെ ജനസംഖ്യാ വർധനവിനെക്കുറിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഒവൈസിയുടെ പ്രസ്താവന.
‘വിഷമിക്കേണ്ട, മുസ്ലീം ജനസംഖ്യ വർദ്ധിക്കുന്നില്ല. ഇത് കൂടുതൽ വീഴുകയാണ്. ആരാണ് ഏറ്റവും കൂടുതൽ കോണ്ടം ഉപയോഗിക്കുന്നത്? ഞങ്ങൾ ആണ്. മോഹൻ ഭഗവത് ഇതിനെക്കുറിച്ച് സംസാരിക്കില്ല. രാജ്യത്തെ വർദ്ധിച്ചുവരുന്ന ജനസംഖ്യയെക്കുറിച്ചുള്ള മോഹൻ ഭാഗവതിന്റെ ആശങ്കയ്ക്കുള്ള തിരിച്ചടിയാണിത്,’ ഒവൈസി വ്യക്തമാക്കി.
ഇന്ത്യയിൽ തെരുവ് നായ്ക്കൾക്ക് ബഹുമാനമുണ്ട്, എന്നാൽ മുസ്ലീങ്ങൾക്കില്ല: രൂക്ഷവിമർശനവുമായി ഒവൈസി
ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ കുറഞ്ഞു വരികയാണെന്നും ഏറ്റവും കൂടുതൽ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നവരാണ് ഇന്ത്യൻ മുസ്ലീങ്ങളെന്നും അദ്ദേഹം പറഞ്ഞു. ‘മുസ്ലീങ്ങളുടെ ജനസംഖ്യ കൂടുന്നില്ല, പകരം കുറയുകയാണ്. മുസ്ലീങ്ങൾക്കിടയിൽ കുട്ടികൾ തമ്മിലുള്ള പ്രായവ്യത്യാസം ഇന്നത്തെ തലമുറയിലും വർധിക്കുന്നു,’ ഒവൈസി കൂട്ടിച്ചേർത്തു.
ജനസംഖ്യാ നിയന്ത്രണവും മതാധിഷ്ഠിത ജനസംഖ്യാ സന്തുലിതാവസ്ഥയും ഇനി അവഗണിക്കാനാവാത്ത ഒരു സുപ്രധാന വിഷയമാണെന്നും അതിനാൽ ഒരു സമഗ്ര ജനസംഖ്യാ നയം കൊണ്ടുവരണമെന്നും ആർഎസ്എസ് വിജയദശമി ആഘോഷത്തിനിടെ മോഹൻ ഭാഗവത് ആവശ്യപ്പെട്ടിരുന്നു.
അത് എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നും അപ്പോൾ മാത്രമേ ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഫലം നൽകൂ എന്നും ഭഗവത് കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് ഒവൈസിയുടെ പരാമർശം.
Post Your Comments