CricketLatest NewsNewsSports

ഇന്ത്യക്ക് ഒരേസമയം അഞ്ച് മുന്‍നിര ടീമുകളെ കളത്തിലിറക്കാനുള്ള പ്രതിഭകളുണ്ട്: കേശവ് മഹാരാജ്

റാഞ്ചി: ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്. ഏകദിന പരമ്പരയില്‍ കളിക്കുന്നത് ഇന്ത്യയുടെ രണ്ടാം നിരയാണെന്ന് പറയാനാവില്ലെന്നും രാജ്യാന്തര ക്രിക്കറ്റില്‍ ഒരേസമയം അഞ്ച് മുന്‍നിര ടീമുകളെ കളത്തിലിറക്കാനുള്ള പ്രതിഭാ സമ്പത്ത് ഇന്ത്യക്കുണ്ടെന്നും കേശവ് മഹാരാജ് പറഞ്ഞു.

‘ഐപിഎല്ലിലും രാജ്യാന്തര ക്രിക്കറ്റിലുമെല്ലാം പയറ്റിത്തെളിഞ്ഞവരാണ് ഇന്ത്യന്‍ ടീമിലുള്ളത്. ലോകോത്തര നിലവാരമുള്ള കളിക്കാരും അവരിലുണ്ട്. ഇന്ത്യയെപ്പോലെ കരുത്തുറ്റ ടീമിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് എല്ലായ്‌പ്പോഴും സന്തോഷകരമായ കാര്യമാണ്. കാരണം, ഇന്ത്യയെപ്പോലുള്ള ടീമുകളെ നേരിടാന്‍ വലിയ മുന്നൊരുക്കം വേണം. കാരണം, അവര്‍ക്ക് കരുത്തുറ്റ ബാറ്റിംഗ് നിരയുണ്ട്’.

‘ലഖ്നൗവില്‍ ടബ്രൈസ് ഷംസിയെ ഇന്ത്യന്‍ ബാറ്റ്സ്മാൻമാര്‍ കൈകാര്യം ചെയ്തത് കാര്യമാക്കേണ്ട. അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണിത്. ബൗളിംഗ് കണക്കുകള്‍ മാത്രം നോക്കി ബൗളറുടെ പ്രകടനം വിലയിരുത്താനാവില്ല. ഇന്ത്യന്‍ ബാറ്റ്സ്മാൻമാര്‍ അദ്ദേഹത്തെ ലക്ഷ്യം വെച്ചു എന്നത് ശരിയാണ്. എന്നാല്‍, അദ്ദേഹം നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയെന്നത് മറന്നുകൂടാ. അതിനാൽ, ഷംസിയുടെ ഫോമിൽ വലിയ ആശങ്കയില്ല’.

Read Also:- കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ!

‘എംഎസ് ധോണിയുടെ ഹോം ഗ്രൗണ്ടായ റാഞ്ചിയിലാണ് രണ്ടാം ഏകദിന മത്സരമെന്നതിനാല്‍ അദ്ദേഹത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞാല്‍ സന്തോഷമായേനെ. ധോണിക്കൊപ്പം കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടില്ല. പക്ഷെ അദ്ദേഹവുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ സന്തോഷമാവുമായിരുന്നു. കാരണം, നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും അദ്ദേഹം ലോകോത്തര താരമാണ്’ മഹാരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button