KeralaLatest NewsNewsBusiness

റോബോട്ടിക്സ് മേഖലയിൽ പ്രത്യേകത ഇളവ്, ലക്ഷ്യം ഇതാണ്

റോബോട്ടിക്സ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് വ്യവസായങ്ങൾ തുടങ്ങാൻ ജപ്പാൻ, തായ്‌വാൻ രാജ്യങ്ങൾ ഇതിനോടകം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്

സംസ്ഥാനത്ത് റോബോട്ടിക്സ് വ്യവസായം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഇളവുകൾ നൽകിയേക്കും. സംസ്ഥാന സർക്കാരിന്റെ കരട് വ്യവസായ നയത്തിലാണ് റോബോട്ടിക്സ് മേഖലയുടെ ഉന്നമനത്തിന് ഊന്നൽ നൽകുന്നത്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ രംഗത്ത് നിരവധി സാധ്യതകൾ ഉള്ള മേഖലയാണ് റോബോട്ടിക്സ്. ഈ സാഹചര്യം കണക്കിലെടുത്താണ് സ്റ്റാർട്ടപ്പ്മിഷന്റെ സഹകരണത്തോടെ പ്രത്യേക ഇളവുകൾ നൽകാൻ തീരുമാനിച്ചത്.

പ്രധാനമായും വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കാൽ, ജിഎസ്ടി തുക മടക്കി നൽകൽ ഉൾപ്പെടെയുള്ള ഇളവുകളാണ് നൽകുന്നത്. റോബോട്ടുകളുടെ രൂപകൽപ്പന, നിർമ്മാണം തുടങ്ങിയവയ്ക്കാണ് ഇളവുകൾ ലഭിക്കുന്നത്. ഇത്തരത്തിൽ നിർമിക്കുന്ന റോബോട്ടുകളുടെ സേവനം ആരോഗ്യ, ദുരന്തനിവാരണ, കാർഷിക മേഖലകളിലാണ് പ്രയോജനപ്പെടുത്താൻ പദ്ധതിയിടുന്നത്.

Also Read: ദിലീപ് നായകനാകുന്ന ‘വോയ്സ് ഓഫ് സത്യനാഥൻ’ : ചിത്രീകരണം പൂർത്തിയായി

റിപ്പോർട്ടുകൾ പ്രകാരം, റോബോട്ടിക്സ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് വ്യവസായങ്ങൾ തുടങ്ങാൻ ജപ്പാൻ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം. റോബോട്ടിക്സ് മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപം ലഭിക്കുന്നതോടെ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button