മൊഹ്സാന: ഗുജറാത്തിലെ മൊഹ്സാന ജില്ലയിലെ മൊധേരയെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗരോർജ്ജ ഗ്രാമമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയതാണ് പ്രധാനമന്ത്രി. ആദ്യ ദിവസം തന്നെ മൊധേര സന്ദര്‍ശിച്ച പ്രധാനമന്ത്രി മോദി, നെറ്റ് റിന്യൂവബിള്‍ എനര്‍ജി ജനറേറ്ററായി മാറുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാമമായി മൊധേരയെ പ്രഖ്യാപിക്കുകയായിരുന്നു.
‘മൊധേരയിലെ ജനങ്ങള്‍ സൗരോര്‍ജ്ജം ഉപയോഗിച്ചതിന് ശേഷം വൈദ്യുതി ബില്ലില്‍ 60% മുതല്‍ 100% വരെ ലാഭം ഉണ്ടാക്കുന്നുണ്ട്. തന്മൂലം വൈദ്യുതിക്ക് അധികം പണം ചെലവഴിക്കേണ്ടി വരുന്നില്ല. ജനങ്ങള്‍ വൈദ്യുതി വില്‍ക്കാനും അതില്‍ നിന്ന് സമ്പാദിക്കാനും തുടങ്ങി. കുറച്ചുകാലം മുമ്പ് വരെ സര്‍ക്കാര്‍ പൗരന്മാര്ക്ക് വൈദ്യുതി വിതരണം ചെയ്തിരുന്നെങ്കില്‍, ഇപ്പോള്‍ പൗരന്മാര്ക്ക് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്നുണ്ട്. മൊധേര ഇനി സൂര്യഗ്രാമം എന്നറിയപ്പെടും,’ പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments