ThiruvananthapuramLatest NewsKeralaNattuvarthaNews

വിദേശ യാത്രയിൽ മുഖ്യമന്ത്രിയെ കുടുംബം അനുഗമിക്കുന്നത് ആരോഗ്യാവസ്ഥ പരി​ഗണിച്ച്: ആനത്തലവട്ടം ആനന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിൽ കുടുംബം കൂടെ യാത്ര ചെയ്യുന്നത് അദ്ദേഹത്തിന്റെ ആരോ​ഗ്യസ്ഥിതി പരി​ഗണിച്ചാണെന്ന് വ്യക്തമാക്കി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ.

മുഖ്യമന്ത്രി വിദേശ പര്യടനത്തിന് പോകുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ കൂടെ പോകുമെന്നും ഇന്ത്യയുടെ പ്രധാനമന്ത്രി വിദേശ പര്യടനം നടത്തുമ്പോൾ ഭാര്യയെ കൊണ്ടു പോകണം എന്ന് വിചാരിച്ചാല്‍ സാധിക്കുമോ എന്നും ആനത്തലവട്ടം ആനന്ദൻ ചോദിച്ചു.

 പുരുഷൻ വിവാഹിതനാണെന്ന് അറിഞ്ഞിട്ടും സ്‌ത്രീ ലൈംഗിക ബന്ധം തുടർന്നാൽ ബലാത്സംഗം നിലനിൽക്കില്ല: ഹൈക്കോടതി

മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ യാത്രാ ചെലവ് സര്‍ക്കാർ അല്ല വഹിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പുറത്തുവിടുമെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

‘മുഖ്യമന്ത്രി വിദേശത്തേക്ക് പോയത് സംസ്ഥാനത്തിന് വേണ്ടിയാണ്. സിപിഎമ്മിന്റെ ആവശ്യത്തിന് വേണ്ടിയല്ല. പാര്‍ട്ടി ആവശ്യത്തിന് വേണ്ടിയാണ് പോകുന്നതെങ്കില്‍ പാര്‍ട്ടിയാണ് ചെലവ് വഹിക്കുക. അതുകൊണ്ട് ചെലവ് സംബന്ധിച്ച് വിവരങ്ങള്‍ രേഖപ്രകാരം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ ലഭ്യമാക്കും,’ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button