Latest NewsKeralaNews

കേരളത്തിൽ നിന്നുളള ആരോഗ്യപ്രവർത്തകർക്ക് യുകെയിലേയ്ക്ക് തൊഴിൽ: ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം: കേരളത്തിൽ നിന്നുളള ആരോഗ്യപ്രവർത്തകർക്ക് യുകെയിലേയ്ക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സർക്കാറും യുകെയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. കേരള സർക്കാറിനു വേണ്ടി നോർക്ക റൂട്ട്‌സും യുകെയിൽ എൻഎച്ച്എസ്സ് (നാഷണൽ ഹെൽത്ത് സർവ്വീസ് ) സേവനങ്ങൾ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയർ ബോർഡുകളായ ദ നാവിഗോ ആന്റ് ഹമ്പർ ആന്റ് നോർത്ത് യോർക് ഷയർ ഹെൽത്ത് ആന്റ് കെയർ പാർട്ണർഷിപ്പും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പദ്ധതി യാഥാർത്ഥ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Read Also: നിരത്തുകൾ പോർക്കളങ്ങളല്ല: അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടതെന്ന് കേരളാ പോലീസ്

ലണ്ടനിൽ നടന്ന യൂറോപ്പ് -യുകെ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്. നോർക്ക റൂട്ട്‌സിനുവേണ്ടി സിഇഒ. ഹരികൃഷ്ണൻ നമ്പൂതിരിയിൽ നിന്നും നാവിഗോ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മൈക്കേൽ റീവ് ധാരണാപത്രം ഏറ്റുവാങ്ങി.

ഡോ ജോജി കുര്യാക്കോസ്, ഡോ സിവിൻ സാം, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി എന്നിവരും സംബന്ധിച്ചു. സുരക്ഷിതവും, സുതാര്യവും നിയമപരവുമായ മാർഗ്ഗങ്ങളിലൂടെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നീ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് സുഗമമായ കുടിയേറ്റം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നടപടികൾ പൂർത്തിയായ ശേഷം നവംബറിൽ ഒരാഴ്ചയോളം നീളുന്ന യുകെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകൾക്കായി 3000 ലധികം ഒഴിവുകളിലേയ്ക്കാണ് ഇതുവഴി തൊഴിൽ സാധ്യത തെളിയുന്നത്.

Read Also: ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗരോർജ്ജ ഗ്രാമമായി ഗുജറാത്തിലെ മൊധേര: പ്രഖ്യാപനവുമായി പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button