ErnakulamKeralaNattuvarthaLatest NewsNews

പിറവം താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ അന്തരിച്ചു

കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

കൊച്ചി: പിറവം താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സർജൻ ഡോ ചാന്ദ്നി മോഹൻ (34) അന്തരിച്ചു. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Read Also : പകർച്ചപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: മുന്നറിയിപ്പുമായി അബുദാബി

കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ഇഎൻടി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ ഹിരൺ രമണനാണ് ഭർത്താവ്. പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി ചെയർമാനായ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി കെ മോഹനന്റെയും സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന ഗീതയുടെയും മകളായിരുന്നു.

Read Also : എം​സാ​ന്‍​ഡ് ക​യ​റ്റു​ന്ന​തി​നി​ടെ ടി​പ്പ​ര്‍ നി​ര​ങ്ങി നീ​ങ്ങി മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് എറണാകുളം പച്ചാളം ശ്മശാനത്തിൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button