KozhikodeLatest NewsKeralaNattuvarthaNews

പയ്യോളിയില്‍ ട്രെയിനിടിച്ച് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

പയ്യോളി ബീച്ചില്‍ കുറുമ്പ ഭഗവതി ക്ഷേത്രത്തിനടുത്ത് കറുവക്കണ്ടി പവിത്രന്റെ മകൾ ദീപ്തി (20) ആണ് മരിച്ചത്

കോഴിക്കോട്: പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. പയ്യോളി ബീച്ചില്‍ കുറുമ്പ ഭഗവതി ക്ഷേത്രത്തിനടുത്ത് കറുവക്കണ്ടി പവിത്രന്റെ മകൾ ദീപ്തി (20) ആണ് മരിച്ചത്.

Read Also : ‘ഒരു നോവൽ ആസ്വദിക്കാൻ കഴിയുന്നവർ ആർ.എസ്.എസ് ആവില്ലല്ലോ, ഈ തെറിവിളി ഉണ്ടാക്കുന്ന മലിനീകരണം അസഹനീയം’: എം.എ ബേബി

അപകടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്ന് ലഭിച്ച ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

Read Also : കോ​ൺ​ക്രീ​റ്റ് മി​ക്സിം​ഗ് ലോ​റി വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ് അ​പ​ക​ടം : വീടിന്റെ ഒരു ഭാ​ഗം തകർന്നു

ഇന്നു രാവിലെ എട്ട് മണിയോടെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. പയ്യോളി ക്രിസ്ത്യന്‍ പള്ളി റോഡിന് സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വടകര മോഡല്‍ പോളിടെക്‌നിക്കിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ദീപ്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button