Latest NewsCricketNewsSports

‘എനിക്ക് അറിയാവുന്നതില്‍ ഏറ്റവും വിശാലമായ ഹൃദയമുള്ളവളാണ് നീ’: കുഞ്ഞ് ആരാധികയുടെ മരണം വിവരം പങ്കുവച്ച് മില്ലര്‍

റാഞ്ചി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനം നടക്കാനിരിക്കെ തന്‍റെ കുഞ്ഞ് ആരാധികയുടെ മരണം വിവരം പുറത്തുവിട്ട് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍. അര്‍ബുദത്തെ തുടര്‍ന്ന് തന്‍റെ കുഞ്ഞ് ആരാധിക മരിച്ച വിവരം മില്ലര്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയല്ലാതെ മറ്റൊരു വീഡിയോ കൂടി താരം പങ്കുവച്ചിട്ടുണ്ട്.

‘ഞാന്‍ ഒരുപാട് മിസ് ചെയ്യും. എനിക്ക് അറിയാവുന്നതില്‍ ഏറ്റവും വിശാലമായ ഹൃദയമുള്ളവളാണ് നീ. നീ നന്നായിട്ട് പോരാടി. നിന്റെ മുഖത്തെ പുഞ്ചിരി എപ്പോഴും പോസിറ്റീവിറ്റി നിറയ്ക്കുന്നതായിരുന്നു. ചെറിയ യാത്രയില്‍ ഓരോ വെല്ലുവിളിയും വിദഗ്ധമായി നീ മറികടന്നു. ജീവിതത്തിലെ ഓരോ നിമിഷവും ആനന്ദകരമാക്കാന്‍ നീയെന്നെ പഠിപ്പിച്ചു. നിന്നോടൊപ്പം ചെറിയ ദൂരം താണ്ടാനായതില്‍ ഞാന്‍ അഭിമാനിക്കുന്നു’ മില്ലര്‍ ഇൻസ്റ്റയിൽ കുറിച്ചു.

Read Also:- ‘ദേശീയ പുരസ്കാരം കിട്ടി പിറ്റേന്ന് എന്നോട് ചോദിക്കുന്നത് ആരോടെങ്കിലും പ്രേമമുണ്ടോ, ക്രഷുണ്ടോ എന്നൊക്കെയാണ്’: അപർണ

ആരാധികയോടൊപ്പമുള്ള ചിത്രം മില്ലര്‍ പങ്കുവച്ചപ്പോള്‍ അത് മകളാണെന്ന നിലയിലായിരുന്നു ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍, മില്ലറോട് അടുത്ത വൃത്തങ്ങളാണ് കാന്‍സര്‍മൂലം മരിച്ച ആരാധികയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലുള്ളതെന്ന് വിശദമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button