Latest NewsKeralaNews

വിദേശത്തേയ്ക്ക് തൊഴിലിനായി പോകുന്നവരുടെ തൊഴിൽ സുരക്ഷയ്ക്കും ക്ഷേമത്തിനും സമഗ്ര കുടിയേറ്റനിയമം അനിവാര്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക കേരളസഭയുടെ യൂറോപ്പ് – യുകെ മേഖലാ സമ്മേളനം ലണ്ടനിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്തേയ്ക്ക് തൊഴിലിനായി പോകുന്നവരുടെ തൊഴിൽ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സമഗ്രമായ കുടിയേറ്റനിയമം അനിവാര്യമാണെന്ന് സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

Read Also: ലൈംഗികവേളയിൽ രതിമൂർച്ഛ കൈവരിക്കാൻ ഫോർപ്ലേ എങ്ങനെ സഹായിക്കുന്നുവെന്ന് മനസിലാക്കാം

എല്ലാവരെയും വിദേശത്തേയ്ക്ക് പറഞ്ഞുവിടുക എന്നതല്ല സർക്കാർ നയം. നാട്ടിൽ തന്നെ വികസനമൊരുക്കി നവകേരളം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശാക്തീകരിക്കുകയും, ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ വ്യവസായ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രവാസികളുടെ ആശയങ്ങളും പിന്തുണയും ലഭ്യമാക്കണം. വ്യത്യസ്ത മേഖലകളിലുള്ള പ്രവാസികളുടെ പ്രത്യേക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രവാസി സഹകരണവും ഇടപെടലുകളും വർദ്ധിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് മേഖലാ സമ്മേളനങ്ങൾ ചേരുന്നത്. പ്രവാസികളുടെ പൊതുവായ പ്രശ്നങ്ങൾക്ക് പുറമേ വ്യത്യസ്ത ഭൂവിഭാഗങ്ങളിലുള്ളവരുടെ പ്രശ്‌നങ്ങൾ കൂടി കേൾക്കുക എന്നതാണ് ലക്ഷ്യം. ഇത്തരത്തിലുള്ള രണ്ടാമത്തെ സമ്മേളനമാണ് ലണ്ടനിൽ നടന്നത്. ആദ്യ മേഖലാ സമ്മേളനം 2019 ൽ യുഎഇയിൽ നടന്നിരുന്നുവെന്നും ുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: മലയാളികളുടെ വിശുദ്ധ സംസ്കാരിക ബോധം ദയവ് ചെയ്ത് നിങ്ങൾ സ്വന്തം കുടുംബത്തിൽ മാത്രം ഇംമ്പ്ലിമെന്റ് ചെയ്യു: കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button